തുലാവര്‍ഷം മറ്റെന്നാള്‍ കേരളത്തിലെത്തും.... ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്

തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം) ബുധനാഴ്ച കേരളത്തിലെത്തും. അന്തരീക്ഷച്ചുഴികളുടെ ഫലമായി ചൊവ്വാഴ്ചമുതല്‍ ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒക്ടോബര്‍ 15-നുശേഷമാണ് തുലാവര്‍ഷം തുടങ്ങാറ്. ഇത്തവണ എടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) പിന്‍വാങ്ങാന്‍ വൈകിയത് തുലാവര്‍ഷത്തെയും വൈകിച്ചു.
28-ന് എടവപ്പാതി പിന്‍വാങ്ങുന്നതിനൊപ്പം അന്നുതന്നെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ തുലാവര്‍ഷവും എത്തും. 27-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29-ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha




















