Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അണ്ണാ അരുതരുതേ... കുറ്റം ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമായി മറച്ച് വയ്ക്കുന്നത് മാറുമ്പോള്‍ ശിവശങ്കര്‍ പെട്ടുപോയി; ഡിജിറ്റല്‍ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നാടുകത്താന്‍ ശ്രമിച്ചെന്ന്; സ്വപ്നയുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയുടെ പിന്നാമ്പുറം തേടിപ്പോയ ഇഡി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

26 OCTOBER 2020 08:56 AM IST
മലയാളി വാര്‍ത്ത

സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പെട്ടുപോയതെന്നാണ് പൊതു ജനം കരുതിയത്. എന്നാല്‍ അതിലപ്പുറം ശിവശങ്കറിന് വലിയ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശിവശങ്കര്‍ നടത്തിയ പല രഹസ്യ ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് പുറത്ത് കൊണ്ടുവരികയാണ്. അതിലേറ്റവും പ്രധാനമായിരുന്നു സ്വപ്നയുടെ അക്കൗണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയ ശിവശങ്കറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇഡി പൂട്ടുകയായിരുന്നു.

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു സംസ്ഥാനത്തിനു പുറത്തേക്കു മാറിനില്‍ക്കാന്‍ നിര്‍ദേശിച്ച സന്ദേശം അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ലഭിച്ച ഡിജിറ്റല്‍ രേഖകളിലാണ് ഇക്കാര്യമുള്ളത്. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനില്‍ക്കാനും കഴിയുമെങ്കില്‍ നാഗര്‍കോവിലിലേക്കു പോകാനുമായിരുന്നു ഉപദേശം.

സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്‍ഐഎ ഒരു കോടി രൂപ ഇതില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.

സ്വപ്ന പിടിക്കപ്പെട്ട ഉടന്‍ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കര്‍ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം മാനദണ്ഡങ്ങള്‍ മറികടന്നു ഡോളര്‍ കൈമാറ്റം ചെയ്‌തെന്ന് ആരോപണം നേരിടുന്ന കരമന ആക്‌സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രി അയ്യരെ സസ്‌പെന്‍ഡ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിനും സ്വപ്ന സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. സ്വപ്ന വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്തേക്കു ഡോളര്‍ കടത്തിയതു കണ്ടെത്തിയിരുന്നു. രൂപ ഡോളറാക്കി മാറ്റിനല്‍കിയത് ഈ ബാങ്കില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ശേഷാദ്രി അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

അതേസമയം കെട്ടുകഥകളാണ് ഇഡി കോടതിയില്‍ പറഞ്ഞതെന്നാണ് ശിവശങ്കര്‍ വാദിച്ചത്. സ്വപ്നയുടെ പണം കൈകാര്യം ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചെന്നു പറയുന്ന ഇഡി, സംഭവങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു. 2018 ല്‍ നടന്നതൊക്കെ ഓര്‍മിക്കാന്‍ ശിവശങ്കര്‍ കംപ്യൂട്ടറല്ല. 2018 ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്‌സാപ് സന്ദേശങ്ങളില്‍ പറയുന്നത്. അതു മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിക്കുകയും തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ കീ സ്വപന വാങ്ങുകയും ചെയ്തു. ലോക്കര്‍ ഇപ്പോഴുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍, ഉണ്ടെന്നും എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പിന്നീട് നടന്നത് അറിയില്ലെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്.

അതേസമയം സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകളാണ് രഹസ്യ രേഖയായി കോടതിക്ക് കൈമാറിയത്. വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്.
സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോള്‍ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് ഇഡി വാദിച്ചത്. എന്തായാലും ഇതെല്ലാം തന്നെ ശിവശങ്കറിനെതിരായ ഒന്നൊന്നര തെളിവായി മാറുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends