Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കളിയിറക്കല്ലേ സാറെ... സിപിഐ നേതാവ് കാനത്തിനെ കളത്തിലിറക്കി സിബിഐയെ കളത്തിന് പുറത്താക്കാമെന്നുള്ള മോഹം നടക്കാന്‍ സാധ്യത കുറവ്; നിയമമാകാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്നിരിക്കെ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ണായകമാകും

26 OCTOBER 2020 09:39 AM IST
മലയാളി വാര്‍ത്ത

കേരള മഹാരാജ്യത്ത് ഒരു ഗവര്‍ണര്‍ ഉണ്ടെന്ന് നാലാള്‍ അറിഞ്ഞത് ആരിഫ് മുഹമ്മദ് ഖാന്‍ വന്നതോടെയാണ്. തന്റെ നിലപാടില്‍ നിന്നും അണുകിട മാറാതെ സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെള്ളം കുടുപ്പിച്ചയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തോല്‍ക്കാന്‍ മനസില്ലാതെ രാജ്ഭവനില്‍ ചാനലുകാറെ വിളിച്ച് ലൈവായി ഇന്റര്‍വ്യൂ നല്‍കി ഞെട്ടിപ്പിച്ചു. അവസാനം പാട്ടിയും സര്‍ക്കാരും തണുത്തതോടെ ഗവര്‍ണറും തണുത്തു.

ഇപ്പോള്‍ സഖാക്കള്‍ക്ക് തന്നെ വിനയായിരിക്കുന്നത് സിബിഐയുടെ വരവാണ്. ചുമ്മാതെ അന്വേഷണം നടത്തുന്ന സിബിഐയെ എന്തിന് പൂട്ടിടണം എന്നാണ് അരിയാഹാരവും ചപ്പാത്തിയാഹാരവും കഴിക്കുന്നവര്‍ ചിന്തിക്കുന്നത്. കേരളത്തില്‍ പ്രമാദമായ ഏത് കേസായാലും ഉടന്‍ ഭരണപ്രതിപക്ഷം നോക്കാതെ പറയുന്നതാണ് സിബിഐ വരട്ടേയെന്ന്. സിബിഐ വന്നോട്ടെ പക്ഷെ നേരിട്ട് വരരുതെന്നാണ് പറയുന്നത്. ഞങ്ങള്‍ വിളിക്കും അല്ലാതെ വിളിക്കാത്ത കല്യാണത്തിന് വന്നാല്‍ പൂട്ടണം എന്നാണ് പറയുന്നത്. സിബിഐക്ക് തടയിടാന്‍ സിപിഐ തന്നെ രംഗത്തെറങ്ങി. കാനം ശക്തമായ ഭാഷയിലാണ് സിബിഐയെ വിമര്‍ശിച്ചത്.

അതോടെ കേരളത്തിലെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സി.ബി.ഐ.ക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ഉടന്‍ തീരുമാനമുണ്ടാവും. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടാ. മന്ത്രിസഭ തീരുമാനിച്ച് ഉത്തരവിറക്കിയാല്‍ മതിയത്രെ. പൊതുസമ്മതം പിന്‍വലിക്കാന്‍ അനുകൂല നിയമോപദേശം കിട്ടിയതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

സി.ബി.ഐ.യെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപകപോക്കലിന് ആയുധമാക്കുന്നുവെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വിമര്‍ശനം. അതിനാല്‍ ബി.ജെ.പി. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ ചെയ്തതുപോലെ കേരളത്തിലും വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ഈ നിര്‍ദേശത്തെ പിന്തുണച്ചു.

2017ലാണ് കേസുകള്‍ സ്വമേധയാ ഏറ്റെടുക്കാനുള്ള പൊതുസമ്മതം കേരളസര്‍ക്കാര്‍ നല്‍കിയത്. അത് മറ്റൊരു ഉത്തരവിലൂടെ പിന്‍വലിക്കാം. എന്നാല്‍, അതോടെ സി.ബി.ഐ.യെ സംസ്ഥാനത്ത് പൂര്‍ണമായും വിലക്കാനാവില്ല. പുതുതായിവരുന്ന ഓരോ കേസിനും സി.ബി.ഐ. പ്രത്യേകം അനുവാദം വാങ്ങണം. സര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ അനുമതി നിഷേധിക്കാം. അങ്ങനെവന്നാല്‍ സി.ബി.ഐ.ക്കു കോടതിയെ സമീപിക്കേണ്ടിവരും. നിലവിലുള്ള കേസുകളും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളും സി.ബി.ഐ.ക്ക് നേരിട്ട് ഏറ്റെടുക്കാം.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഛത്തിസ്ഗഢ്, ബംഗാള്‍ സര്‍ക്കാരുകള്‍ പൊതുസമ്മതം പിന്‍വലിച്ചിട്ടുണ്ട്. ശിവസേന എന്‍.സി.പി.കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയും കഴിഞ്ഞദിവസം സി.ബി.ഐ.യെ വിലക്കി ഉത്തരവിറക്കി. ഈ സാഹചര്യത്തില്‍ കേരളം ഇനിയും സമ്മതം തുടരേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിന്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളുടെ ഇടയിലാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ. അന്വേഷിക്കുന്നതിനെ കേരളം കോടതിയില്‍ എതിര്‍ത്തിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊടുത്ത വിധിക്കെതിരേ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ഇതുവരെ എടുത്തതിനും അപ്പുറത്തേക്കുള്ള ചില നടപടികളിലേക്ക് സി.ബി.ഐ.യെ ഉപയോഗിച്ച് കേന്ദ്രം കടന്നേക്കുമെന്ന സൂചനയുണ്ട്. ഇതാണ് സഖാക്കളെ പേടിപ്പിക്കുന്നത്.

അതേസമയം ഇത് സംസ്ഥാനത്തെ നിയമമാകണമെങ്കില്‍ ഗവര്‍ണറുടെ അംഗീകാരം വേണം. അഴിമതിയ്‌ക്കെതിരായി വരുന്ന ദേശീയ അന്വേഷണ ഏജന്‍സിയെ ഗവര്‍ണര്‍ കണ്ണുമടച്ച് എതിര്‍ക്കില്ല. സംസ്ഥാന നാഥന്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ അധികാരം പ്രയോഗിച്ചാല്‍ തീര്‍ന്നു. അങ്ങനെ വന്നാല്‍ സഖാക്കളുടെ സിബിഐ മോഹം മോഹമായി മാറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends