ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിറ്റിരുന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍... പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കുന്നത്തൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിറ്റിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ഈ സംഘത്തില്‍ നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട് . ശൂരനാട് തെക്ക് വരത്തുചിറ കുറ്റിയില്‍ സുജിത്ത് (21), മാലുമേല്‍ അജ്മല്‍ മന്‍സലില്‍ അജ്മല്‍ (21), ശൂരനാട് കെസിറ്റി ജംഗ്ഷന്‍ കലഞ്ഞിവിളയില്‍ വീട്ടില്‍ സവാദ് (21) തുടങ്ങിയവരെയാണ് ശൂരനാട് പൊലിസ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് .
ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആനയടി പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിലെത്തിയ ഇവര്‍ വാഹനം നിറുത്താതെ മുങ്ങാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് പ്രതികളെ പിന്‍തുടര്‍ന്നു പോയ പൊലീസ് പോരുവഴി ചിറ ഭാഗത്ത് വച്ച് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഘത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു .
ഇവരുടെ പക്കല്‍ നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവും വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ത്രാസും കണ്ടെടുക്കുകയുണ്ടായി . എസ്.ഐമാരായ ശ്രീജിത്ത്,ചന്ദ്രമോന്‍,എ.എസ്.എ മാരായ റഷീദ്,മധു,ഹര്‍ഷാദ്,വിപിന്‍, സിവില്‍ പോലിസ് ഓഫീസര്‍ വിജേഷ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
L
https://www.facebook.com/Malayalivartha




















