വിശ്വാസം ഫലിക്കില്ലേ... മുന്നോക്ക സംവരണം പുനഃപരിശോധിക്കണമെന്ന് മുസ്ലിം സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടതിന് പിന്നാലെ മുസ്ലീം സംഘടനകളെ കൈയിലെടുക്കാന്‍ സിപിഎം; സാമ്പത്തിക സംവരണം വെറും പുറംപൂച്ചോ ഇലക്ഷന്‍ സ്റ്റണ്ടോ

സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് മുന്നാക്ക സംവരണം നടപ്പാക്കിയ തങ്ങളുടെ നടപടി പൂര്‍ണമായും കോടതിയുടെ തീരുമാനത്തിന് വിധേയമാണെന്ന സന്ദേശം മുസ്ലീം സംഘടനകള്‍ക്ക് നല്‍കാനൊരുങ്ങി സി പി എം. അതായത് സാമ്പത്തിക സംവരണം വെറും പുറംപൂച്ചാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു ഒന്നാന്തരം ഇലക്ഷന്‍ സ്റ്റണ്ട്.
സംവരണം പുനഃപരിശോധിക്കണമെന്ന് മുസ്ലിം സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുസ്ലീം സംഘടനകളെ കൈയിലെടുക്കാന്‍ സി പി എം തീരുമാനിച്ചത്.
സാമ്പത്തിക സംവരണത്തിന്റെ നിയമസാധുത പരിശോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ തീരുമാനമാകും മുമ്പ് സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയും മുന്നാക്ക പ്രീണനവുമാണ്. സംവരണത്തിന്റെ അടിസ്ഥാന പ്രമാണത്തെ തകര്‍ക്കുന്ന തീരുമാനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഞായറാഴ്ച മലപ്പുറത്ത് യോഗം വിളിച്ചത്.
ജനസംഖ്യാനുപാതികമായി സംവരണ തോത് പുനഃക്രമീകരിക്കണമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് 28ന് എറണാകുളത്ത് സംവരണ സമുദായ നേതാക്കളുടെ അടിയന്തര യോഗം ചേരും. നിയമനടപടികളും സമര പരിപാടികളും യോഗം ചര്‍ച്ചചെയ്യും.
ജനസംഖ്യാനുപാതികമായി 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 10 എന്ന പരമാവധി സംവരണം നല്‍കിയത് നീതീകരിക്കാനാവില്ല. കേരളത്തിലെ വിവിധവിഭാഗങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തണം.
വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. ഇതില്‍ പലരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ അവസ്ഥ ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
സാമ്പത്തിക സംവരണത്തിന്റെ നേട്ടം ലഭിക്കുന്നത് മൂന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കല്ലെന്ന സൂചനയും ഇതിനകം പുറത്തുവരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നാക്കത്തിലെ പിന്നാക്ക സര്‍ട്ടിഫിക്കേറ്റ് ലഭിച്ച പലരും മികച്ച സാമ്പത്തിക അടിത്തറയുള്ളവരാണ്. സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുമ്പ് വില്ലേജ് ഓഫീസര്‍മാര്‍ യാതൊരു പരിശോധനയും നടത്തിയില്ല. സര്‍ട്ടിഫിക്കേറ്റ് ചോദിച്ചു വന്നവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയാണ് ചെയ്തത്. സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈനല്ല. റവന്യു വകുപ്പിലെ എല്ലാ സര്‍ട്ടിഫിക്കേറ്റുകളും ഓണ്‍ലൈനാണ്. എന്നാല്‍ സാമ്പത്തികസംവരണത്തിന്റെ സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈറ്റ് ആക്കാത്തത് ദുരുഹമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങളെ കൈയിലെടുക്കാന്‍ വേണ്ടിയായിരുന്നെങ്കിലും അതിന്റെ ഫലം ലഭിക്കാത്ത അവസ്ഥയിലാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും.അതിനൊപ്പമാണ് ന്യൂനപക്ഷങ്ങളുടെ പിണക്കവും വന്നിരിക്കുന്നത് . ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് സി പി എം കരുതുന്നില്ല. അത് ബി ജെ പിക്കും യുഡിഎഫിന് വിഭജിച്ച് പോകാറാണ് പതിവ്. കേരള കോണ്‍ഗ്രസിന്റെ കടന്നു വരവ് മാത്രമാണ് സി പി എമ്മിന് ആശ്വാസം. െ്രെകസ്തവരില്‍ ഒരു നല്ല ശതമാനത്തിന്റെ വോട്ട് ഇതു വഴി ലഭിക്കുമെന്ന് അവര്‍ കരുതുന്നു.
എന്‍ എസ് എസ് ആകട്ടെ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണച്ചിട്ടുമില്ല. അവരുടെ പിന്തുണ സി പി എം പ്രതീക്ഷിച്ചിരുന്നു.ജി. സുകുമാരന്‍ നായര്‍ ഒരു പ്രസ്താവന പോലും ഇറക്കിയില്ല. എന്നാല്‍ എസ്. എന്‍ ഡി പി സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇത് എങ്ങനെ നേരിടുമെന്ന് സി പി എമ്മിന് വ്യക്തതയില്ല. എസ് എന്‍ ഡി പിയെ കുപ്പിയാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം തുടങ്ങികഴിഞ്ഞു. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് സര്‍ക്കാര്‍.
"
https://www.facebook.com/Malayalivartha




















