എഴുവയസ്സുകാരനെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ കുട്ടിയുടെ പിതാവിന്റെ മരണം: കുഴിമാടം തുറന്ന് പരിശോധന നടത്തി

രണ്ടാനച്ഛന്‍ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ എഴുവയസ്സുകാരന്റെ, പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിലും പ്രതി രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദാണെന്നുമുള്ള പരാതിയില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റ് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട ബാലന്‍ ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടം തുറന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അന്വേഷണസംഘം പരിശോധിച്ചത്.
ബിജുവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ബിജു ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നാണ് അന്നു പറഞ്ഞിരുന്നത്. ബിജു മരിച്ച് അധികനാള്‍ കഴിയും മുന്‍പ് അഞ്ജന കുട്ടികളുമായി ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അരുണ്‍ ആനന്ദിനൊപ്പം പോയതും ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നെന്ന ഇളയ കുട്ടിയുടെ മൊഴിയുമാണ്് സംശയം ബലപ്പെടുത്തുന്നത്. കാമുകനായ അരുണ്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം പാലില്‍ വിഷം കലര്‍ത്തിയിരുന്നോയെന്നാണ് സംശയം.
വെള്ളിയാഴ്ച നെയ്യാറ്റിന്‍കരയില്‍ ബിജുവിന്റെ കുഴിമാടത്തിലെത്തിയാണ് ക്രൈംബ്രാഞ്ചും ഫൊറന്‍സിക് വിഭാഗവും ചേര്‍ന്നു പരിശോധന നടത്തിയത്. കുഴിമാടത്തില്‍ നിന്നു ശേഖരിച്ച ശരീരഭാഗങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളിലേക്കു കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധു, സിഐ ടി.എ. യൂനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.
ബിജു മരിച്ചതിന് അടുത്ത ദിവസങ്ങളില്‍ ഭാര്യ അഞ്ജനയും അരുണും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. അരുണ്‍ ആനന്ദ് ഇപ്പോള്‍ ജയിലിലാണ്.
https://www.facebook.com/Malayalivartha




















