കരിക്കിടാനായി വീടിന്റെ സണ്‍ ഷെയ്ഡിലേക്ക് കയറി....കാല്‍വഴുതി വീണത് കിണറ്റിലേക്ക്... നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഒടുവില്‍ ....

വീടിന്റെ സണ്‍ ഷെയ്ഡില്‍ കയറി കരിക്കിടാന്‍ ശ്രമിക്കവെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ചാവറ തേവക്കര കോയിവിള പുത്തന്‍ സങ്കേതം മഠത്തില്‍ കിഴക്കതില്‍ പരേതനായ ഓമനക്കുട്ടന്റെ മകന്‍ സന്തോഷ് കുമാര്‍(32) ആണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയായിരുന്നു സന്തോഷ്. . ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം ഉണ്ടായത്. അയല്‍വാസിയുടെ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡില്‍ കയറി കരിക്കിടാന്‍ ശ്രമിക്കവെ കാല്‍ വഴുതി സന്തോഷ് വീഴുകയായിരുന്നു.
ആഴമേറിയ കിണറ്റിലേക്കാണ് യുവാവ് വീണത്. വൈകിട്ട അഞ്ചരയോടെയാണ് സന്തോഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha




















