രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്ത്

2019-ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്നതിന്റെ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 2015 മുതല്‍ 2018 വരെ അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 41,111 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2018-ലെ കണക്കിനെക്കാള്‍ 930 വാഹനാപകടങ്ങള്‍ കൂടി. ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റു സംസ്ഥാനങ്ങളില്‍, 2018-നെ അപേക്ഷിച്ച് റോഡ് അപകടങ്ങള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ 2.3% കൂടുകയാണുണ്ടായത്.
രാജ്യത്തുണ്ടാകുന്ന ആകെ വാഹനാപകടങ്ങളില്‍ 9.2% കേരളത്തിലാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍.
അതേസമയം, വാഹനാപകട മരണ നിരക്കില്‍ 2018 വരെ 15-ാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്തെത്തി. കേരളത്തിലെ വാഹനാപകട മരണനിരക്കില്‍ 3.2 % വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 4440 പേരാണ് 2019-ല്‍ കേരളത്തിലെ വാഹനാപകടങ്ങളില്‍ മരിച്ചത്.
https://www.facebook.com/Malayalivartha




















