കടുത്തുരുത്തിയിൽ പതിറ്റാണ്ടുകള്‍ക്കള്‍ക്ക് ശേഷം തുറന്ന ക്ഷേത്ര നിലവറയില്‍നിന്നും കണ്ടെടുത്തത്... നിലവറയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടിയ ഈ അപൂര്‍വ്വ ശേഖരത്തിൽ അമ്പരന്ന് നാട്ടുകാർ

പതിറ്റാണ്ടുകള്‍ക്കള്‍ക്ക് ശേഷം തുറന്ന ക്ഷേത്ര നിലവറയില്‍നിന്നും ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭരണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും യാതൊരു കേടും കൂടാതെ ലഭിച്ചിട്ടുണ്ട്.
ആയാംകുടി മഹാദേവ ക്ഷേത്രത്തിന്റെ നിലവറ തുറന്നപ്പോഴാണ് ഇവ ലഭിച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തുള്ള മാളിക പുരയോട് ചേര്‍ന്നുള്ള അറയും പുരയും ഞായറാഴ്ച വൃത്തിയാക്കുന്നതിനിടെയാണ് നിലവറയില്‍ നിന്നും തൊഴിലാളികള്‍ക്ക് ഈ അപൂര്‍വ്വ ശേഖരം ലഭിച്ചത്.
ആനയുടെ പല്ല്, തുടയെല്ല്, വാരിയെല്ല്, ആനയെ പൂട്ടാന്‍ ഉപയോഗിക്കുന്ന ചങ്ങല എന്നിവയാണ് ലഭിച്ചത്. ക്ഷേത്രത്തിലുണ്ടായിരുന്ന ആന ചരിഞ്ഞപ്പോള്‍ ദഹിപ്പിച്ച ശേഷം അതിന്റെ അസ്ഥികളും ചങ്ങലയും പഴയ തലമുറയിലെ ആരെങ്കിലും എടുത്ത് നിലവറയില്‍ സൂക്ഷിച്ചതാകാമെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്.
ക്ഷേത്രത്തിന്റെ നിലവറ വര്‍ഷത്തോളമായി തുറക്കാതെ കിടക്കുകയായിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്. ഏക്കറുകണക്കിന് കൃഷിഭൂമിയും കരപുരയിടവും ആയാംകുടി ക്ഷേത്രത്തിലെ ദേവസ്വത്തിന് സ്വന്തമായുണ്ടായിരുന്നു.
കര്‍ഷകര്‍ സമര്‍പ്പിക്കുന്ന 12000 പറയില്‍ അധികം നെല്ല് ഇവിടുത്തെ നിലവറയില്‍ മുന്‍ കാലത്ത് സൂക്ഷിച്ചിരുന്നതായും പറയുന്നു. നിലവറയില്‍നിന്നും ആനയുടെ അവശിഷ്ടങ്ങള്‍ ലഭിച്ച വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചതായി ആയാംകുടി മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആയാംകുടി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.
https://www.facebook.com/Malayalivartha




















