തൊടുപുഴ സ്റ്റേഷനിലെ എ.എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു

തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. സി.കെ.രാജു, കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ഇപ്പോള്‍ വെങ്ങല്ലൂരില്‍ താമസിക്കുന്ന കോളപ്ര സ്വദേശിയായ ഇദ്ദേഹം ഇന്നലെ രാത്രിയിലാണ് മരണമടഞ്ഞത്.
കൊവിഡ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗമുള്ളതിനാല്‍ തൊടുപുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. നില വഷളായതിനാല്‍ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 11.30 മണിയോടു കൂടി മരണത്തിന് കീഴടങ്ങി.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ രാജു അടുത്ത മെയ് 31-ന് വിരമിക്കാനിരിക്കുകയായിരുന്നു. 1990 -ലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ഭാര്യ മായ. മക്കള്‍: നവനീത്, മാളവിക .
https://www.facebook.com/Malayalivartha




















