ബന്ധുവായ യുവതിയ്ക്ക് സഹായവാഗ്ദാനം നല്‍കി പീഡിപ്പിച്ച് 5 ലക്ഷം തട്ടിയെടുത്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ഇയാളുടെ ബന്ധുകൂടിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
കൊട്ടാരക്കര സബ് ജയിലില്‍ ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.
അഞ്ചു ലക്ഷം രൂപ ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്തിരുന്നുവെന്നും അത് പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും തന്മൂലമാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായാണ് സിപിഎം നല്‍കുന്ന വിശദീകരണം. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha





















