മലയാളിയുടെ പിതാമഹസങ്കല്‍പത്തിന്റെ മുഖസൗന്ദര്യം നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് 98-ാം പിറന്നാള്‍

മലയാളിയുടെ പിതാമഹസങ്കല്‍പത്തിന്റെ മുഖസൗന്ദര്യം നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് 98-ാം പിറന്നാള്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷപ്പൊലിമയില്ലാതെയായിരുന്നു കോറോം പുല്ലേരി ഇല്ലത്തെ പിറന്നാള്‍ദിനം കടന്നുപോയത്. വേദമന്ത്രങ്ങള്‍ക്കൊപ്പം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനുകൂടി ഇടംലഭിച്ച ഇല്ലത്ത്, പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങിയ നേതാക്കളടക്കം മുന്‍ വര്‍ഷങ്ങളില്‍ എത്തിയിരുന്നു.സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ ചുരുക്കം ചിലര്‍ ഇല്ലത്തെത്തി ആശംസ നേര്‍ന്നു.
പുലര്‍ച്ച നാലുമണിക്ക് എഴുന്നേറ്റ് യോഗയും പൂജയും തേവാരവും നടത്തി ചിട്ടയായ ജീവിതം നയിക്കുന്ന ഈ മനുഷ്യസ്‌നേഹിയായ കലാമുത്തച്ഛന് ഇപ്പോള്‍ പ്രായത്തിന്റെ വിഷമത്തിലുപരി മറ്റു കാര്യമായ അസുഖങ്ങളൊന്നുമില്ല. എ.കെ.ജിക്ക് ഒളിവില്‍ താമസിക്കാന്‍ ഇടം നല്‍കിയതു മുതല്‍ തുടങ്ങിയ കമ്യൂണിസ്റ്റ് ബന്ധം ഇപ്പോഴും തുടരുന്നു എന്നതും ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
മകളുടെ ഭര്‍ത്താവായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ജന്മദിനത്തില്‍ കോഴിക്കോട്ടെത്തിയപ്പോള്‍ കണ്ടുമുട്ടിയ കഥാകാരന്‍ മാടമ്പ് കുഞ്ഞിക്കുട്ടനും സംവിധായകന്‍ ജയരാജും കൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ വെള്ളിത്തിരയിലെത്തിച്ചത്.
ദേശാടനത്തിലെ മുത്തച്ഛന്‍ അങ്ങനെ മലയാളത്തില്‍ പിന്നീടിറങ്ങിയ മിക്ക സിനിമകളിലെയും മുത്തച്ഛനായി മാറി. 74ാം വയസ്സില്‍ ദേശാടനത്തിലെ പാച്ചുവിന്റെ മുത്തച്ഛനായി വേഷമിട്ട ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിയുകയായിരുന്നു. കല്യാണരാമനില്‍ ദിലീപിനൊപ്പം തകര്‍ത്ത് അഭിനയിച്ച അദ്ദേഹം മായാമോഹിനി, കളിയാട്ടം, ലൗഡ് സ്പീക്കര്‍, പോക്കിരിരാജ, സദാനന്ദന്റെ സമയം, നോട്ട്ബുക്ക്, മധുരനൊമ്ബരക്കാറ്റ്, അങ്ങിനെ ഒരു അവധിക്കാലത്ത്, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നിങ്ങനെ ഇരുപതിലധികം മലയാള ചിത്രങ്ങളില്‍ പ്രധാന വേഷമണിഞ്ഞു. തമിഴ്മന്നന്‍ രജനികാന്തിനൊപ്പം 'ചന്ദ്രമുഖി'യിലും 'പമ്മല്‍ കെ. സംബന്ധ'ത്തില്‍ കമല്‍ഹാസനൊപ്പവും 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി'ല്‍ മമ്മൂട്ടിക്കൊപ്പവും തമിഴ് മക്കളുടെ മനസ്സില്‍ ചേക്കേറി.
https://www.facebook.com/Malayalivartha





















