Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 ജനുവരി ഒന്ന് മുതലുള്ള ശമ്പളകുടിശ്ശിക അലവൻസോട് കൂടെ ഉടൻ നടപ്പിലാക്കുക, ആവശ്യം ഉന്നയിച്ച് കെജിഎംസിടിഎ

26 OCTOBER 2020 12:27 PM IST
മലയാളി വാര്‍ത്ത

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അർഹമായ 2016 മുതലുള്ള ശമ്പള കുടിശ്ശിക ( അലവൻസ് ഉൾപ്പടെ ) ഉടൻ നടപ്പിലാക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) സംസ്ഥാനസമിതി ആവശ്യപ്പെട്ടു. നിലവിൽ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

നിലവിൽ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തിൽ കേന്ദ്രവിഹിതം ലഭിക്കുമ്പോൾ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളകുടിശ്ശിക നൽകാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കു യുജിസി ഗ്രാൻഡ് ലഭ്യമല്ല. എന്നാൽ ജി എസ്‌ ടി ഉൾപ്പെടെയുള്ള കേന്ദ്രവിഹിതം സംസ്ഥാനസർക്കാരിന് ലഭിച്ച സാഹചര്യത്തിൽ ഉടനടി ശമ്പളകുടിശ്ശിക നൽകണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെടുന്നു.

ആർട്സ് കോളജ് അധ്യാപകർ, എൻജിനീയറിങ് കോളേജ് അധ്യാപകർ തുടങ്ങി മറ്റ് എല്ലാ വിഭാഗം സർക്കാർ ജീവനക്കാർക്കും ശമ്പളകുടിശ്ശികയോടൊപ്പമുള്ള ശമ്പളപരിഷ്കരണം നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അത് പ്രഖ്യാപിക്കാത്തത് തികഞ്ഞ വിവേചനമാണ്. മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്തു വരുന്ന അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെയും കോവിഡ് രോഗികളെയും ചികിത്സിക്കുന്നതോടൊപ്പം തന്നെ വൈദ്യവിദ്യാഭ്യാസം എന്ന മഹത്തായ അധ്യാപന കർമ്മവും കൂടി നിർവഹിക്കുന്നവരാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരോട് വിവേചനം അരുത്, അവർക്കും മറ്റ് ജീവനക്കാരെ പോലെ ശമ്പളപരിഷ്കരണവും ശമ്പളകുടിശ്ശികയും കിട്ടാൻ അവകാശമുണ്ട് . അതുകൊണ്ട് 1.1.2016 മുതൽ ലഭിക്കുവാൻ ഉള്ള അലവൻസോടെയുള്ള ശമ്പളകുടിശ്ശികയും ഉടനടി നൽകാനുള്ള നടപടികൾ സ്വീകരിക്കണം.മുൻപ് ഉണ്ടായ മീറ്റിംഗുകളിൽ അതു അധികൃതർ ഉറപ്പ് നൽകിയതുമാണ്.

കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാൻ വേണ്ടി സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് കൊണ്ട് ചികിത്സയും പ്രതിരോധവും ആയി പടപൊരുതി കൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തിൻറെ അപാകത പരിഹരിക്കുന്നതിന്റെയും ശമ്പള കുടിശ്ശികയുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ അത് വളരെ വലിയ അനീതിയാണ്.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഏറെ വൈകിയ ശമ്പളപരിഷ്കരണത്തിന്റെ ശമ്പളക്കുടിശ്ശിക ( അലവൻസോടൊപ്പം) ഉടൻ നടപ്പിലാക്കുന്നതോടൊപ്പം ഉടനടി ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (22 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (31 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (35 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (40 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (45 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (50 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (58 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends