ഇ പോസ് മെഷീന്‍വഴി സിറ്റി പൊലീസിന് ഒരു മാസത്തില്‍ ലഭിച്ചത് 24,13,250 രൂപ!

കോഴിക്കോട് സിറ്റി പൊലീസിന് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള ഇ പോസ് മെഷീന്‍ വഴി ഒരു മാസം കൊണ്ടു ലഭിച്ചത് 24,13,250 രൂപ. സെപ്റ്റംബര്‍ 22-നാണ് സംവിധാനം തുടങ്ങിയത്. 7048 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 124 ഇ പോസ് മെഷീനുകളാണ് സിറ്റി പൊലീസിനു ലഭിച്ചത്.
മെഷീനില്‍ വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ ഉടമയുടെ വിവരങ്ങള്‍, ഇന്‍ഷുറന്‍സ് അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും മുമ്പ് നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നും മനസ്സിലാക്കാം. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. രസീത് ഉടന്‍ ലഭിക്കും.
ഓരോ നിയമ ലംഘനത്തിനുമുള്ള പിഴ മെഷീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും തുക കുറയ്ക്കാനാകില്ല. ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം ഈടാക്കിയെന്ന പരാതികളും ഇല്ലാതായി.
https://www.facebook.com/Malayalivartha





















