ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ ഇടപാട് നടത്താന്‍ ആവശ്യപ്പെട്ട് മലപ്പുറം കലക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം

മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യാജ ഇ മെയില്‍ സന്ദേശം.
പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍നിന്ന് 5000 രൂപ വീതം വിലമതിക്കുന്ന 5 സമ്മാനക്കൂപ്പണുകള്‍ വാങ്ങി മറ്റൊരു ഇ മെയില്‍ ഐഡിയിലേക്ക് അയച്ചുനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആയുര്‍വേദ വിഭാഗം ഡിഎംഒ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലുണ്ടാക്കിയ വ്യാജ ഇ മെയില്‍ ഐഡിയില്‍നിന്ന് സന്ദേശം ലഭിച്ചത്.
വ്യാജ സന്ദേശത്തില്‍ ആരും വഞ്ചിതരാകരുതെന്നും പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















