പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സി പി എം എങ്ങനെ നേരിടും ;ആശങ്കയേറുകയാണ്
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊടുങ്കാറ്റില്‍ ഉലയുന്ന വള്ളംപോലെയായിരിക്കുന്നു സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിസഭയിലെ പാര്‍ട്ടിമന്ത്രിമാരും പ്രസാദം നഷ്ടപ്പെട്ട മുഖവുമായി അന്ധാളിച്ചു നില്‍ക്കുമ്പോള്‍ ഘടകകക്ഷികളിലും ആശങ്കയേറുകയാണ്. വല്യേച്ചനോട് എന്നു മുറുമുറുപ്പുള്ള സിപിഐയ്‌ക്കൊപ്പം അന്ധാളിപ്പില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പും മറ്റു ചെറുകിട ഘടകകക്ഷികളും ആശങ്കയില്‍തന്നെ.ജനം എങ്ങനെ വിധിച്ചാലും കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്തു തന്നെ അവരോധിച്ചിരുത്തി ഇലക്ഷനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് എടുത്ത തീരുമാനം ഏകകണ്ഠമായിരുന്നില്ല. ഇപ്പോള്‍ രാജിവച്ചാല്‍ ബിനീഷ് കോടിയേരിയുടെ കൊള്ളത്തരങ്ങളും കള്ളങ്ങളും അപ്പാടെ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന് അംഗീകരിക്കലാകുമെന്ന ഒരു വിഭാഗത്തിന്റെ നിലപാടിന്റെ ബലത്തിലാണ് കോടിയേരി തുടരുന്നത്. കോടിയേരി രാജിവച്ചാല്‍ പാര്‍ട്ടിയിലെ അപ്രമാധിത്വവും അധികാരബലവും തനിക്കു നഷ്ടപ്പെടുമോ എന്ന ഭീതി പിണറായി വിജയനുമുണ്ട്. അതിദുര്‍ബലമായ പോളിറ്റ് ബ്യൂറോയാവട്ടെ വ്യക്തമായ നിലപാട് കാണിച്ചതുമില്ല.
ആറു മാസത്തിനു ശേഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍
കളിക്കാനിറങ്ങുന്ന അതിദുര്‍ബലമായ സിപിഎം ടീം. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വിലാസം ഇല്ലാത്ത പാര്‍ട്ടിഎന്ന ഗതികേടിലേക്കു സിപിഎം വീഴുകയും ചെയ്യും.പിണറായി-കോടിയേരി മുന്‍നിരയ്ക്ക് ഈ ഗതികെട്ട സാഹചര്യത്തില്‍,ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ യുഡിഎഫിനെയും ബിജെപിയെയുംനേരിടും. ചെയ്ത നന്‍മകളും നേട്ടങ്ങളും ജനം മറന്നിരിക്കുന്നു. ഷൈലജ ടീച്ചറുണ്ടാക്കിയ ഇമേജ് ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞു. മറ്റൊരു ഭാഷയില്‍ ഷൈലജ ജനമനസില്‍ വിരിയിച്ചെടുത്ത മഴവില്ല് ബിനീഷ് കരിമേഘം
മായിച്ചുകളഞ്ഞു.എക്കാലവും സിപിഎമ്മിന്റെ കളിപ്പുരയാണ് ഗ്രാമപഞ്ചായത്തുകള്‍. അധികാരംപിടിക്കാനുള്ള കളരി എന്ന പേരിലാണ് കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ വരെസിപിഎം പടുത്തുയര്‍ത്തിയത്. പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭാ വാര്‍ഡുകളിലും പരമാവധി വോട്ടുകള്‍ വാങ്ങിയെടുക്കാന്‍ ഏതു കളിയുംവാര്‍ഡുകളിപ്പുരകളില്‍ സിപിഎം സ്വീകരിക്കാറുണ്ട്. ജാതി, വര്‍ഗം, നിറം,ഇമേജ് എന്നു വേണ്ട ഓരോ വാര്‍ഡിലെയും കുടുംബന്ധങ്ങള്‍ വരെ മനനം ചെയ്താണ്സ്ഥാനാര്‍ഥികളെ കണ്ടെത്തി വീടുകയറി വോട്ടു ചോദിക്കുക. ഓരോ വോട്ടും
ഗുണിച്ചും ഹരിച്ചും പിടിച്ചെടുത്തുന്ന തന്ത്രം മെനയാന്‍ ചുമതലപ്പെട്ട പ്രാദേശിക നേതാക്കളും അണികളുമൊക്കെ പാര്‍ട്ടിയുടെ നിലവിട്ട പോക്കില്‍
തലയില്‍ മുണ്ടിട്ടു നടക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ അരിവാള്‍,ചുറ്റിക നക്ഷത്രത്തിനിടയിൽ പ്രസ്ഥാവനയെ പൊതുജനസമൂഹം എങ്ങനെ നോക്കിക്കാണും എന്നതില്‍
സിപിഎമ്മിനെക്കാള്‍ ആശങ്കയുള്ളത് സിപിഐയ്ക്കു തന്നെയാണ്. പാര്‍ട്ടി ചിഹ്നം കാണുമ്പോള്‍ സ്വപ്‌നാ സുരേഷിന്റെയും ബീനിഷ് കോടിയേരിയുടെ മുഖംമനസില്‍ തെളിയുന്ന കലികാലം.കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം, ഇടുക്കി,പത്തനംതിട്ട,
എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വ്യക്തമായ വോട്ടുകേന്ദ്രങ്ങളുംശക്തികേന്ദ്രങ്ങളുമുണ്ടായിരിക്കെ എല്‍ഡിഎഫ് മുന്നണിയുടെ പൊതു പിന്തുണകൂടി ലഭിക്കുമ്പോള്‍ നേട്ടമേ ഉണ്ടാകൂ എന്നതില്‍ സംശയം വേണ്ട. 2015ലെ തെരഞ്ഞെടുപ്പു നേട്ടം ഇക്കുറിയും ജോസ് കെ മാണി മധ്യകേരളത്തില്‍ നേടുമെന്ന് രാഷ്ട്രീയ അപഗ്രഥനശേഷിയുള്ളവര്‍ മനസിലാക്കുന്നു.ഇത്തവണ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐക്കും അടിത്തറയിളകുന്നത് പിണറായി ഭരണത്തില്‍ സംഭവിച്ച തട്ടിപ്പ് അഴിമതി കുംഭകോണങ്ങളുടെ പേരിലായിരിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ സിപിഐ മന്ത്രിമാരുണ്ടാക്കിയ ഇമേജുപോലും പാര്‍ട്ടിക്കും മുന്നണിക്കും നേട്ടമാകാത്ത ദയനീയാവസ്ഥയാണ്തൃശൂരിലും കൊല്ലത്തും സംഭവിക്കാന്‍ പോകുന്നത്.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലും ജലിയില്‍തന്നെ കിടക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും അഴിയെണ്ണിക്കിടക്കുന്നു. ഇപി ജയരാജനും കെടി ജലീലും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ ഒരു നിര മന്ത്രിമാര്‍ ആരോപണങ്ങളെത്തുടർന്ന് അകത്തോ പുറത്തോ എന്നറിയാതെ നില്‍ക്കുന്നു.
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായി നടന്ന സംസ്ഥാന തല കൊള്ളയുടെ പങ്കുകാരായിമാറിയ സിപിഎം ജനങ്ങള്‍ക്കു മുന്നില്‍ എന്തു നീതികരണം പറയും.എല്ലാ കണ്ടും കേട്ടും വിലയിരുത്തുന്ന കേരളീയര്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ മാന്ത്രിക വേലകള്‍ ഇത്തവണ വിലപ്പോവില്ല.ഒരു നിര ഭരണ നേട്ടങ്ങള്‍ പിണറായി സര്‍ക്കാരിനു ജനങ്ങളുടെമുന്നില്‍വയ്ക്കാനുണ്ട്. ക്ഷേമ പെന്‍ഷനുകള്‍, പ്രളയത്തെയും കോവിഡിനെയും കൈകാര്യം ചെയ്തതിലെ നേട്ടങ്ങള്‍, സൗജന്യഭക്ഷണ കിറ്റുകള്‍, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ഉത്തേജനം, കാര്‍ഷിക മേഖലയിലെ നവീകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന ഒട്ടേറെ പദ്ധതികള്‍. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും സ്വാഭാവികമാണെങ്കിലും പിണറായി വിജയന്റെ ഭരണ കെട്ടുറപ്പിനെയും കാര്‍ക്കശ്യതയെയും കോവിഡിന്റെ ആദ്യമാസങ്ങളില്‍ വരെ ജനം അംഗീകരിച്ചിരുന്നു.വൈകുന്നേരങ്ങളില്‍ ചാനലുകള്‍ക്കു മുന്നില്‍ നടത്തിയിരുന്ന അവതണപരിപാടിയ്ക്കായായി മലയാളികള്‍ അക്ഷമരായി കാത്തിരിക്കുകയും പിണറായിയെയും ഷൈലജയെയും ആദരിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.അങ്ങെനെയാണ് ഭരണതുടര്‍ച്ച എന്ന കിംവദന്തി കേരളത്തില്‍ആഞ്ഞടിച്ചുതുടങ്ങിയതും. കഴിഞ്ഞ പാര്‍ലമെന്റ് തകര്‍ച്ചയിലെ ന്ഷ്ടം പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുതരംഗമായി മാറുമെന്ന സര്‍വെകളെ തരിപ്പണമാക്കിയത് നയതന്ത്രബാഗേജില്‍ വന്ന ഒരുസ്വര്‍ണപ്പെട്ടിയാണ്. ആ പെട്ടിയാണ് സിപിഎമ്മിന്റെ ശവപ്പെട്ടിയായി മാറിക്കൊണ്ടിരിക്കുന്നത്. അതില്‍ ആണി അടച്ചതാവട്ടെ ബിനീഷ് കോടിയേരിയും.തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാരിയറില്‍ വന്ന ആപെട്ടിയാണ് കേരളത്തിലെ ബാലറ്റ് പെട്ടികളെ വരെ സ്വാധീനിക്കാന്‍കാരണമായിരിക്കുന്നത്.സ്വപ്‌നയും ശിവശങ്കറും ജലീലും ഈന്തപ്പഴവും തുടങ്ങി അവസാനം ബിനീഷ്കോടിയേരിയിലൂടെ ബാംഗളൂരിലും ദുബായിയിലുമൊക്കെ പടര്‍ന്നു കയറിയ വിഷവേരുകള്‍.ഇടതുമുന്നണിയെ ആരു നയിക്കുമെന്നോ എന്തു പറയണമെന്നോ തിട്ടമില്ലാതെഅജണ്ടയില്ലാതെ വലയുകയാണ് പ്രസ്ഥാനം. ഉത്തരമില്ലാത്ത ചോദ്യവുംചോദ്യമില്ലാത്ത ഉത്തരവുമായി മാറിയിരിക്കുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം.വിധിയെഴുത്തല്ല വന്നുചേരുന്നത് സിപിഎമ്മിന്റെ തലയിലെഴുത്തുതന്നെ.
https://www.facebook.com/Malayalivartha