എല്ലാം സ്വപ്നക്ക് വേണ്ടി ;സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.'രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിയമസഭയെ ദുരുപയോഗപ്പെടുത്തുന്നു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അതില്‍ വ്യക്തിപരമായ താത്പര്യം കൂടിയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും പി.ശ്രീരാമകൃഷ്ണനും വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ സ്പീക്കര്‍ സ്വപ്നയെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വപ്‌ന സുരേഷുമായിട്ടുള്ള വ്യക്തിബന്ധവും കള്ളക്കടത്തുകാരുമായിട്ടുള്ള ബന്ധവും നിയമസഭയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നോക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തലാണ്', സുരേന്ദ്രന്‍ ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
എക്‌സിക്യുട്ടീവിന്റെ അധികാരത്തിന്‍മേല്‍ നിയമസഭ അനാവശ്യമായി കൈക്കടത്തുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. നിയമസഭയുടെ ഒരവകാശവും ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗമാണ്. അവര്‍ക്ക് അതിന് ഒരു അവകാശവുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.അതെ സമയം ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അബ്ദുള്ളക്കുട്ടി. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായി പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.പാര്‍ട്ടി പുന:സംഘടനയില്‍ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.അതേസമയം ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഇതുവരെ അവസരം കിട്ടാത്തവരെ വെച്ച് പ്രതിരോധിക്കാനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം.
ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്തി കെ.സുരേന്ദ്രനെതിരായ ഗ്രൂപ്പ് പോര് ശക്തമാക്കാനാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ തീരുമാനം. കെ. സുരേന്ദ്രനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം.സംസ്ഥാന നേതൃത്വത്തിന് പുറമെ പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരായവരെ കൂടെ കൂട്ടാനാണ് ശോഭയുടെ നീക്കം. നേരത്തെ പരസ്യമായി തന്റെ എതിര്‍പ്പ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിട്ടും നേതൃത്വം അത് പാടെ അവഗണിച്ചിരുന്നു.
https://www.facebook.com/Malayalivartha