കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും... ഖുറാന്‍ ഇറക്കുമതിയില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് ആരോപണം

തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഖുറാന്‍ ഇറക്കുമതിയില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് ആരോപണം. മാര്‍ച്ച് നാലിനാണ് നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ എത്തിച്ചത്.
കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് സ്വകാര്യ ആവശ്യത്തിനായി മാത്രമേ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ജലീല്‍ മന്ത്രിയായ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുറാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചത്. ഇത് ചട്ടലംഘനമാണെന്ന് ആരോപണമുണ്ട്. നികുതി ഇളവിലൂടെ കൊണ്ടുവന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജലീലിനെതിരെ അന്വേഷണം ആരംഭിച്ചത്.
കെ.ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചിരുന്നു. ജലീലിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഖുര്‍അന്‍ വിതരണം ചെയ്ത കേസിന് പുറമേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് തിങ്കളാഴ്ച ജലീലില്‍ നിന്ന് വിവരങ്ങള്‍ ആരായും.
"
https://www.facebook.com/Malayalivartha