മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍... ഓഫീസ് പ്രവര്‍ത്തിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ഓഫീസ് പ്രവര്‍ത്തിക്കും. നേരിട്ട് ഇവരുമായി സമ്പര്‍ക്കമില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിട്ടില്ല. അദ്ദേഹം ഓഫീസിലേക്കുള്ള വരവ് നിയന്ത്രിക്കും.
രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്‍പ്പോയി. പ്രസ് സെക്രട്ടറി പി.എം. മനോജ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് ഇപ്പോള്‍ ഓഫീസ് ചുമതലയിലുള്ളത്.
"
https://www.facebook.com/Malayalivartha