കെ എം ഷാജി എംഎല്‍എയെ ഇ ഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും... പതിനാല് മണിക്കൂര്‍ നീണ്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് കെംഎം ഷാജിയെ ഇന്നലെ വിട്ടയച്ചത്, ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകണം

പതിനാല് മണിക്കൂര്‍ നീണ്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് കെംഎം ഷാജിയെ ഇന്നലെ വിട്ടയച്ചു. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകണം. കെ എം ഷാജി എംഎല്‍എയെ ഇ ഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.കെ എം ഷാജി എംഎല്‍എയെ ഇ ഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകുമെന്ന് കെ എം ഷാജി അറിയിച്ചു.
എല്ലാ വിവരങ്ങളും ഇഡിയെ ബോധിപ്പിച്ചെന്നും കുറച്ചു രേഖകള്‍ കൂടി കൈമാറുമെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കേണ്ടതായുണ്ട്. അത് ഇന്നത്തെ ചോദ്യം ചെയ്യലില്‍ പറയുമെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങിയ കെഎം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളില്‍ ഇനി ഏതാണ് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha