ഇനിയൊരു കയ്യും പൊങ്ങരുത്... സ്ത്രീകളെ അധിഷേപിച്ച ഒരുത്തനെ വീട്ടില്‍ കയറി തല്ലുമ്പോള്‍ ഇത്രയും പുക്കാറ് പ്രതീക്ഷിച്ചില്ല; ഒരുമാസത്തിലേറെ ഒളിവില്‍ കഴിയേണ്ടി വന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നത്; അവസാനം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് കര്‍ശന നിര്‍ദേശത്തോടെ

സ്ത്രീകളെ യൂട്യൂബിലൂടെ അധിഷേപിച്ച ഒരുത്തനെ വീട്ടില്‍ കയറി തല്ലിയ ശേഷം ചാനലുകളില്‍ കയറിയിരുന്ന് നാല് വര്‍ത്തമാനം പറയുമ്പോള്‍ ഇത്രയും തീ തിന്നുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അവസാനം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും കര്‍ശന ഉപാധികളാണ് വച്ചത്. യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയടമക്കുള്ള പ്രതികളുടെ നടപടി നിയമം കൈയിലെടുക്കലാണെന്നും ഇതിനോടു യോജിപ്പില്ലെങ്കിലും പ്രതികളെ ഒരു പാഠമെന്ന നിലയില്‍ ജയില്‍ ശിക്ഷയുടെ രുചി അറിയിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. യൂ ട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയിലാണ് ഇതു പറയുന്നത്.
പരിഷ്‌കൃത സമൂഹത്തില്‍ നിയമം കൈയിലെടുക്കുന്ന പ്രവൃത്തികള്‍ക്ക് സ്ഥാനമില്ല. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് മറ്റു ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണം കൊണ്ടുമാത്രം മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനാവില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ലാപ്‌ടോപ്പ് ഉള്‍പ്പെടെ കവര്‍ന്നെന്ന് ആരോപണമുണ്ടെങ്കിലും പ്രതികള്‍ ഇവ പൊലീസിനു കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെടുക്കേണ്ടതുണ്ടെങ്കിലും ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതാവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ബാദ്ധ്യതയുണ്ട്. ഒന്നാം പ്രതി ഒരു സെലിബ്രിറ്റിയും മറ്റുള്ളവര്‍ സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഇവര്‍ നിയമം കൈയിലെടുത്തതിനോടു യോജിപ്പില്ല. എന്നാലിതിന്റെ പേരില്‍ തടവിലാക്കണമെന്ന നിലപാട് കോടതിക്കില്ല.
വിവാദ യൂട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം. വിജയ് പി.നായരെ വീട്ടില്‍ കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കോടതിയ സമീപിച്ചിരുന്നു.
നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചത്.അതേസമയം, അതിക്രമവും മോഷണവും ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും ഹെഡ്‌സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ നിഷേധിച്ചു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ പറഞ്ഞു.
അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു വാദം കേള്‍ക്കവേ കോടതിയുടെ പ്രതികരണം.
ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈകാര്യം ചെയയുന്ന വീഡിയോ പുറത്തുവന്നത്. ഈ വാദത്തിനൊടുവിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
"
https://www.facebook.com/Malayalivartha