അഭയ കൊലക്കേസ്: അഭയയെ തലക്കടിച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് ഫാ. കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും: അഭയ കേസിലെ പ്രതികള്‍ കോടതിയുടെ ചോദ്യത്തിന് കുറ്റങ്ങള്‍ നിഷേധിച്ചു

സിസ്റ്റര്‍ അഭയയെ തലക്കടിച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും. തിരുവനന്തപുരം സിബി ഐ കോടതി നേരിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളായ ഇരുവരും കുറ്റം നിഷേധിച്ചത്. ഡമ്മി പരീക്ഷണങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിവില്ല.
ശാസ്ത്രീയ തെളിവുകള്‍ സംബന്ധിച്ചും തങ്ങള്‍ക്കറിവില്ല. തങ്ങള്‍ നിരപരാധികളും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ കേസില്‍ കളവായി പ്രതിചേര്‍ത്തതാണെന്നും കോടതിയില്‍ മൊഴി നല്‍കി. കന്യാചര്‍മ്മം തുന്നിച്ചേര്‍ത്ത് ഹൈമനോ പ്ലാസ്റ്റി സര്‍ജറി ചെയ്തത് സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് താന്‍ അപ്രകാരം ഒരു ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ സ്റ്റെഫി ഉത്തരം ബോധിപ്പിച്ചു.
ദീര്‍ഘനാളായുള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായി സ്തനങ്ങളില്‍ പിടിച്ചതില്‍ വച്ച് സ്തനങ്ങള്‍ പെന്‍ഡുലം പോലെ തൂങ്ങിയാടുന്നതായി മെഡിക്കല്‍ പരിശോധന നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രമയും ശ്രീകുമാരിയും കോടതിയില്‍ സാക്ഷിമൊഴി നല്‍കിയതിനെപ്പറ്റി തനിക്കറിയില്ലെന്നുംനും അപ്രകാരമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ സ്റ്റെഫി മറുപടി ബോധിപ്പിച്ചു.
. അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരോട് കുറ്റകൃത്യത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള ചോദ്യത്തിന് പ്രതികള്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് ഉത്തരം നല്‍കുകയായിരുന്നു.
അഭയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 49 സാക്ഷികളെവിസ്തരിച്ചതില്‍ നിന്നും പ്രതികള്‍ക്കെതിരെ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് സി ബി ഐ ജഡ്ജി കെ.സനില്‍കുമാര്‍ പ്രതികളെ ചോദ്യം ചെയ്തത്. ക്രിമിനല്‍ നടപടി ക്രമം 313 (1) ബി വകുപ്പ് പ്രകാരം പ്രതികളെ പ്രതിക്കൂട്ടില്‍ നിന്നും ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചുവരുത്തിയാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. കോടതി മുന്‍കൂട്ടി തയ്യാറാക്കിയ 50 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യാവലി വച്ചു കൊണ്ടാണ് കോടതി പ്രതികളെ ചോദ്യം ചെയ്തത്.
പ്രതിഭാഗം തെളിവിലേക്കായി സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കി വിസ്തരിക്കുവാനും രേഖകള്‍ വല്ലതുമുണ്ടെങ്കില്‍ ഹാജരാക്കുവാനുമായി പ്രതിഭാഗത്തിന് അവസരം നല്‍കി കൊണ്ട് കേസ് നവംബര്‍ 12 ലേക്ക് മാറ്റി കോടതി ഉത്തരവായി.
https://www.facebook.com/Malayalivartha