ഇന്ന് നിര്‍ണായകം... ഭാര്യ വീട്ടുകാര്‍ ബിനീഷിന് പിടിപ്പത് പണി കൊടുത്തതോടെ ഇഡിയുടെ കണ്ണിലെ കരടായി; ബിനീഷിന്റെ ഇഡി കസ്റ്റഡി ഇന്നു തീരുന്നതോടെ നിര്‍ണായക നീക്കം; ബിനീഷിനെ ഒറ്റി ബിനാമികള്‍ മുങ്ങിയപ്പോള്‍ അടുത്ത ഊഴം എന്‍സിബിയുടേത്

ഭാര്യ വീട്ടുകാരും ഭതൃ വീട്ടുകാരും തേനും ചക്കരയുമാണെങ്കിലും എപ്പോള്‍ വേണമോ അടിച്ച് പിരിയാമെന്നാണ് നാട്ടു നടപ്പ്. ഇപ്പോള്‍ ബിനീഷ് കോടിയേരിയുടെ കാര്യത്തിലും ഭാര്യ വീട്ടുകാരുടെ ഇടപെടലില്‍ വെള്ളം കുടിക്കുകയാണ്. ഇഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ് ഉള്ളത്. അപ്പോള്‍ പിന്നെ അവര്‍ക്കെതിരെ തന്നെ ഭാര്യ വീട്ടുകാര്‍ തിരിയുന്നത് ബിനീഷിന്റെ ഭാവിയെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇഡിയെ വീട്ടില്‍ നിന്നിറക്കാനായി പോലീസിനേയും ബാലാവകാശ കമ്മീഷനേയും ഇറക്കി കളിച്ച് നോക്കി. മാത്രമല്ല ഇഡി റെയ്ഡ് നേരത്തെ തീര്‍ന്നെന്നും പിന്നീട് പുട്ടടിച്ച് ഇരിക്കുകയാണെന്നുമാണ് പറഞ്ഞത്. ചാനലിലൂടെ ഭാര്യയും അമ്മായിയും കത്തിക്കയറുമ്പോള്‍ അത് ബാധിക്കുന്നത് ബിനീഷിനെ തന്നെയാണെന്ന് ആരുംഅറിഞ്ഞില്ല.
ഇന്ന് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. ഇഡി മയക്ക് മരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് (എന്‍സിബി) കൈമാറാനാണ് സാധ്യത. ഇന്ന് ബിനീഷ് കോടിയേരിയെ പ്രത്യേക കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതാണ്. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷിന്റേതാണോ എന്നു കണ്ടെത്താനാണിത്. താന്‍ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്‍സിബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ കോടതി ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തേക്കും. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
3 തവണയായി 14 ദിവസം ഇഡി കസ്റ്റഡി പിന്നിടുകയാണു ബിനീഷ്. വ്യാപാരപങ്കാളി അബ്ദുല്‍ ലത്തീഫ് ഹാജരാകാത്തതിനാല്‍ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായില്ല. അബ്ദുല്‍ ലത്തീഫ് ഒളിവില്‍ പോയതായാണു സൂചന.
ഇന്നലെ ശാന്തിനഗറിലെ ഓഫിസില്‍ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബണ്‍ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് 29നാണ് ഇഡി അറസ്റ്റ് ചെയ്തത്.
അതേസമയം ബിനീഷിന്റെ ബിനാമികള്‍ ഒറ്റികൊടുത്ത് മുങ്ങിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോള്‍ കാണാതായത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്ബനികളിലാണ് ഇവര്‍ പണമിറക്കിയത്.
ഇഡി ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നു പറയുന്നു. ബിനീഷിന്റെ അടുത്ത സുഹൃത്തും ബിനാമിയുമായ പത്തനംതിട്ടയിലെ ഒരു ക്വാറി മുതലാളിയെ ഫോണില്‍ വിളിച്ചെങ്കിലും ക്വാറന്റൈനിലാണെന്ന മറുപടിയാണ് നല്‍കിയത്. കണ്ണൂരില്‍ ബിനീഷിന് ഫണ്ടുനല്‍കിയവര്‍ വമ്ബന്‍ ബിസിനസുകാരും ബില്‍ഡേഴ്‌സുമാണ്. ഇഡിയുടെ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ മുങ്ങിയത്.
അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബുധനാഴ്ച ഇഡി ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ വിവിധ കമ്ബനികളില്‍ നടന്ന സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്. ആഡംബര വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിസിനിസുകളിലും ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്താല്‍ കുരുക്ക് മുറുകുമെന്ന ഭയത്തിലാണ് പങ്കാളികള്‍ മുങ്ങിയതെന്ന് സൂചനയുണ്ട്. അതിനാല്‍ ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇഡിക്കു മുന്നിലെത്താനാണ് നീക്കം. എതായാലും എന്‍സിബി ചോദ്യം ചെയ്യാനിരിക്കെ ബിനീഷിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha