തദ്ദേശസ്ഥാപനങ്ങളില്‍ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും, നാളെ മുതല്‍ ഉദ്യോഗസ്ഥ ഭരണസമിതിയുടെ ഭരണം

തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവച്ചതിനാലും തദ്ദേശസ്ഥാപനങ്ങളിലെ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാലും നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഭരണനിര്‍വഹണ സമിതിയെ നിയമിച്ചു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
തിരഞ്ഞെടുപ്പോടെ പുതിയ ഭരണസമിതി രൂപീകൃതമാകുന്നത് വരെയാണ് ഉദ്യോഗസ്ഥഭരണം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനല്ലാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിക്ക് അധികാരമില്ല.
സമിതിയുടെ ഘടന: ജില്ലാ പഞ്ചായത്ത്: കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍. ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍. ഗ്രാമപ്പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, കൃഷി ഓഫിസര്‍. കോര്‍പറേഷന്‍: കലക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി, എന്‍ജിനീയര്‍. മുനിസിപ്പാലിറ്റി: സെക്രട്ടറി, എന്‍ജിനീയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടേണ്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിച്ചു.
ഉന്നതതല സമിതിയില്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയുമാണുള്ളത്. അനുമതി ആവശ്യമുള്ള വിഷയങ്ങളില്‍ വകുപ്പു സെക്രട്ടറി വിശദമായ കുറിപ്പു തയാറാക്കി സമിതിക്കു നല്‍കണം. സമിതി പരിശോധിച്ച ശേഷം അനുമതി തേടും. അനുമതി കിട്ടുന്നതനുസരിച്ചു മന്ത്രിസഭയിലോ സര്‍ക്കാര്‍ തലത്തിലോ പരിഗണിക്കും. കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha