ഫേസ്ബുക്കിലുടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

ഫേസ്ബുക്കിലുടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍ . വൈപ്പിന്‍ സ്വദേശി സിജോ ജോസ്ലിനെയാണ് അറസ്റ്റ് ചെയ്തത് . പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി .
പീഡനത്തിനിരയായ പെണ്‍കുട്ടി തൃപ്പൂണിത്തുറ സ്വദേശിയാണ് . കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയെ ഓച്ചന്തുരുത്തില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് പരാതി നല്‍കി. തുടര്‍ന്ന പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ഞാറക്കല്‍ പോലീസിന് കൈമാറുകയും ചെയ്തു. ഞാറക്കല്‍ സിഐ പി എസ് ധര്‍മ്മജിത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമം ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha