വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു

തിരുവനന്തപുരം കാട്ടാക്കട കൊറ്റംക്കുഴിയില്‍ വീട്ടുകാര്‍ ക്രിസ്മസ് ആഘോഷത്തിന് പള്ളിയില്‍ പോയ സമയം നോക്കി വന്‍ കവര്‍ച്ച. കൊറ്റംകുഴി സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഏകദേശം 60 പവന്‍ സ്വര്‍ണം നഷ്ടമായി.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഷൈന്‍ കുമാറും കുടുംബവും പള്ളിയില്‍ പോയത്. ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോള്‍ വീട്ടിലെ മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ ആയിരുന്നു. വീട്ടിലെ ഫ്യൂസും കാണാനില്ല. ഇന്നലെ രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി തെരച്ചില്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha

























