കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു

കൊല്ലം പത്തനാപുരത്ത് കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു. വയോധികന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം സംഭവിച്ചു. പിറവന്തൂർ സ്വദേശി നാരായണൻ ആണ് മരിച്ചത്.
ബസിൽ നിന്നിറങ്ങി റോഡിൽ മണിക്കൂറുകൾ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാഞ്ഞതിനെ തുടർന്ന് മരിച്ചത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ ഇതു വഴി കടന്നു പോയിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. ബസ് തിരികെ ഓടിച്ച് നാരായണനെ ആശുപത്രിയിലെത്തിക്കാനള്ള ശ്രമവും വിജയിച്ചില്ല .
സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയ ശേഷം ഇതുവഴിയെത്തിയ വനം വകുപ്പിന്റെ വാഹനത്തിൽ പുനലൂരിലേക്കു കൊണ്ടു പോയെങ്കിലും ഓലപ്പാറയെത്തും മുൻപ് മരണം സംഭവിച്ചു. ആദ്യമെത്തിയ വനം വകുപ്പ് വാഹനത്തിൽ സ്ഥലമില്ലെന്നു പറഞ്ഞ് കൊണ്ടുപോയില്ലെന്ന ആക്ഷേപവും ശക്തമാണ്.
നാലു ദിവസമായി ശ്വാസം മുട്ടൽ മൂലം അസ്വസ്ഥതയനുഭവപ്പെട്ടിരുന്ന നാരായണൻ രാവിലെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി, ചികിത്സ നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.30ന് പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള ബസിൽപോകുമ്പോൾ മഹാദേവർമണ്ണിലാണ് ആദ്യം അസ്വസ്ഥതയുണ്ടായത്.
https://www.facebook.com/Malayalivartha

























