തിരുവല്ലയിൽ കെട്ടിടം തകര്‍ന്നുവീണു നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം....രണ്ട് പേര്‍ക്ക് പരിക്ക്

തിരുവല്ല പാലിയേക്കരയില്‍ കെട്ടിടം തകര്‍ന്നുവീണു. ഗുരുതര പരുക്കേറ്റ നിര്‍മാണ തൊഴിലാളിലൊരാള് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം പൈങ്കുളം സ്വദേശി ജഗന് തൗസിമുത്തു (32) ആണ് മരിച്ചത്. പാലിയേക്കര ഹനുമാന് ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍്റെ മുകള്‍ഭാഗമാണ് തകര്‍ന്നുവീണത്.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് പേരാണ് കുടുങ്ങിയത്. ജഗനെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha