നെടുമ്ബാശേരി വിമാനത്താളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; ഒരു കോടി രൂപ വിലയുള്ള സ്വര്‍ണമായി രണ്ട് യുവതികള്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ട് യുവതികളില്‍ നിന്നായി ഒരു കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി. സ്വര്‍ണ ബിസ്‌കറ്റുകള്‍ ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ദുബായില്‍ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ വന്ന ഹസീനയില്‍ നിന്നും 1250 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇവര്‍ കുന്നംകുളം സ്വദേശിനിയാണ്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഷെമി ഷാനവാസില്‍ നിന്നും 827 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇവര്‍ മലപ്പുറം സ്വദേശിനിയാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് വിഭാഗം ആണ് സ്വര്‍ണം പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha