താൻ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ്;എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നുണകൾ പ്രചരിപ്പിക്കുകയാണ് ;ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ

ഇ ഡി ക്കെതിരെ ശിവശങ്കരൻ കോടതിയിൽ .ഇ ഡി രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നു .രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുമാണ് ശിവശങ്കറിന്റെ ആരോപണം .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് രാഷ്ട്രീയം കളിക്കുകയാണെന്നും താൻ അതിന്റെ ഇരയാണെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു .താൻ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നുണകൾ പ്രചരിപ്പിക്കുകയാണ് . ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും വിളിച്ചിട്ടില്ല എന്നും ശിവശങ്കർ പറയുന്നത് .സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ് സന്ദേശങ്ങളുടെ പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. തൻ്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കർ പറയുന്നു.ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഈ സുപ്രധാന നീക്കം ശിവശങ്കറിന്റെ അഭിഭാഷകൻ നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് .വാട്സാപ്പ് ചാറ്റുകൾ അടക്കം ശിവശങ്കർ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ് .അതെ സമയം മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നുണ്ട് .സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്തത് .
സ്വർണ കടത്തു കേസിൽ ശിവശങ്കരനുള്ള പങ്ക് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള കസ്റ്റംസിൻ്റെ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കോടതി ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. രാവിലെ 10 മുതൽ 5 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയതെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയത് . രണ്ടുമണിക്കൂർ ചോദ്യം ചെയ്താൽ ശിവശങ്കറിന് അരമണിക്കൂർ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെട്ടാൻ അവസരം നൽകണമെന്നും കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണ കടത്തിലും വിദേശത്തേക്ക് കറൻസി കടത്തിയതുൾപ്പെടെയുള്ള സംഭവങ്ങളിലാവും കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ എന്ന വിലയിരുത്തൽ നേരത്തെ പുറത്തു വന്നിരുന്നു .
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച വിജിലൻസ് കോടതിയെ സമീപിക്കും. കൈക്കൂലിക്കേസിൽ വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിലും ശിവശങ്കറിനെ ഇതേ വരെ വിജിലൻസ് ചോദ്യം ചെയ്തില്ല. മൊഴികളും സാഹചര്യ തെളിവുകളും അനുസരിച്ച് സ്വപനയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിൻറെ കൈക്കൂലി പണമാണെന്ന് നിഗമനത്തിലാണ് വിജിലൻസ്. .
https://www.facebook.com/Malayalivartha