സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തു

ഹൈക്കോടതി നിര്‍ദേശപ്രകാരം, സംസ്ഥാനത്തെ 10 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിനു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തു. മെറിറ്റ് സീറ്റില്‍ 11- 22 ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ 20- 30 ലക്ഷവുമാണു തുക; ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി വരെയാണിത്.
കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്ന അധികാരികളുടെയോ അന്തിമവിധി പ്രകാരമായിരിക്കും ഈ വര്‍ഷത്തെ ഫീസ്. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ് വിദ്യാര്‍ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തത്. വര്‍ധനയുണ്ടായാല്‍ ആ തുക അടയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണ്.
പുതിയ സാഹചര്യത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മെഡിക്കല്‍ അലോട്‌മെന്റ് മാറ്റിവച്ചു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. ഫീസ് വര്‍ധിച്ചാല്‍ പല വിദ്യാര്‍ഥികള്‍ക്കും പഴയ ഓപ്ഷന്‍ അനുസരിച്ചു പഠിക്കാന്‍ സാധിക്കില്ല. അവര്‍ക്കു വീണ്ടും ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുമോയെന്നും അറിയിച്ചിട്ടില്ല.
ഈവര്‍ഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പത്തിടത്ത് ആവശ്യപ്പെടുന്ന ഫീസാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. മറ്റ് 9 കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്ഥകള്‍ അവിടെയും ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha