തിരക്കൊഴിഞ്ഞ് ശബരിമല ... ഭക്തര്‍ക്ക് സുകൃത ദര്‍ശനമേകി ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം, പടി പതിനെട്ടും തൊട്ടുവണങ്ങി പടികയറാം, സുഖ ദര്‍ശനം നടത്തി മലയിറങ്ങാം

ഭക്തര്‍ക്ക് സുകൃത ദര്‍ശനമേകി ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തിരക്കില്ല. ദര്‍ശനത്തിന് ദീര്‍ഘനേരത്തെ കാത്തുനില്‍പ്പുവേണ്ട. പടിപതിനെട്ടും തൊട്ടുവണങ്ങി പടികയറാം, സുഖ ദര്‍ശനം നടത്തി മലയിറങ്ങാം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തീര്‍ത്ഥാടകള്‍ വളരെ കുറവാണ്. ഇന്നലെ പുലര്‍ച്ചെ 5ന് പുതിയ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നട തുറന്നത്.
തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനും അഷ്ടാഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടര്‍ന്ന് ഈ തീര്‍ത്ഥാടനകാലത്തെ നെയ്യഭിഷേകത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിറുത്തിവച്ചിരുന്ന ഉദായാസ്തമന പൂജ രാവിലെ 8 മുതല്‍ 9 വരെ ആരംഭിച്ചു. ഈ സമയം പതിനെട്ടാംപടി കയറിയുള്ള ദര്‍ശനം നിറുത്തിവച്ചു.
25 കലശം, കളഭാഭിഷേകം എന്നിവയോടെയായിരുന്നു ഉച്ചപൂജ . ഈ സമയം പത്തില്‍ താഴെ തീര്‍ത്ഥാടകരേ ദര്‍ശനത്തിനുണ്ടായിരുന്നുള്ളു. വൈകിട്ട് 4 ന് നട വീണ്ടുംതുറന്നു. ദീപാരാധനയ്ക്ക് ശേഷം പടിപൂജയും നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, മെമ്പര്‍മാരായ അഡ്വ. കെ.എസ്. രവി, അഡ്വ. എന്‍. വിജയകുമാര്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ ജി. മനോജ്, ഐ.ജി. പി. വിജയന്‍ തുടങ്ങിയവരും വൃശ്ചികപ്പുലരിയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം ആയിരം പേര്‍ക്കേ ദര്‍ശനാനുമതിയുള്ളു. വൈകിട്ട് 7 മണിവരെ മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് മലകയറാന്‍ അനുവദിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്ക് ദര്‍ശനം നടത്താം.
https://www.facebook.com/Malayalivartha