ഇ ഡി വീണ്ടും... സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെ അന്വേഷണം! അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന് പരാതി... കണ്ണൂർ സ്വദേശിയായ ബിനാമിയെ തിരിച്ചറിഞ്ഞ് ഇ.ഡി; ഉടൻ ചോദ്യം ചെയ്യാൻ സാധ്യത...

സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. സ്വർണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വൻകിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇ.ഡിക്കെതിരെ വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ച് സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധം തീർക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്. ഇത് ബി.ജെ.പിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വേളയായതിനാൽ പ്രത്യേകിച്ചും. ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു.
കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്‌തേക്കും. സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങൾ സഹിതമാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയർന്ന പദവിയിൽ വിരമിച്ച ഈ ഐ.എ.എസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാർക്ക് കിട്ടിയെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ഈ മുൻ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരിൽ അൻപത് ഏക്കറോളം ഭൂമിയുണ്ട്. ചില നിർണായക ഇടപാടുകൾക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയിൽ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐ.എ.എസ് ഉന്നതന്റെ ഇടപാടുകൾ പുറത്തുവന്നതെന്നും സൂചനയുണ്ട്.
അതേസമയം മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനെ ഇ.ഡി ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിൽ ഹാജരായ അബ്ദുൽ ലത്തീഫിനെ രാത്രി ൈവകിയും ചോദ്യംചെയ്യുകയാണ്. 2012 മുതൽ 2019 വരെ കാലയളവിൽ ബിനീഷിെൻറ വിവിധ അക്കൗണ്ടുകളിലേക്ക് 5.17 കോടി വന്നതായി കണ്ടെത്തിയ ഇ.ഡി, മയക്കുമരുന്ന് ഇടപാടിലൂടെയാണ് ഇൗ തുക എത്തിയതെന്നാണ് സംശയിക്കുന്നത്. സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ബിസിനസ് പങ്കാളികളെയും ചോദ്യംചെയ്യുന്നത്. ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയ അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീട്ടിലും നവംബർ നാലിന് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ കാർ പാലസിനു പുറമെ ഒാൾഡ് കോഫി ഹൗസ്, കാപിറ്റോൾ ഫർണിച്ചർ തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങൾ ലത്തീഫിെൻറ പേരിലുണ്ട്. ലത്തീഫിനു പുറമെ, ബംഗളൂരു കമ്മനഹള്ളിയിലെ ഹയാത്ത് ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, എസ്. അരുൺ, ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടൻ എന്നിവർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി രണ്ടു തവണ സമൻസ് അയച്ചിരുന്നു.
മറ്റു മൂന്നുപേരും ഇതുവരെ ഹാജരായിട്ടില്ല. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിെൻറ ഉടമസ്ഥതയിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിെൻറ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് റെയ്ഡിനിടെ കണ്ടെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ ബിനീഷിെൻറ ഡ്രൈവർ അനിക്കുട്ടനും ബിനീഷിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുണും വൻതുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇൗ ഇടപാടുകൾ സംബന്ധിച്ച് ഇരുവരിൽനിന്നും വിവരം തേടും. 50 ലക്ഷത്തിലേറെയാണ് ബിനീഷ് അനൂപിെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ബിനീഷ് ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ബിനീഷിെൻറ സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന മൊഴി ഇ.ഡി കേസിൽ നിർണായകമാവും.
https://www.facebook.com/Malayalivartha























