മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷിന്റെ പല പ്രവർത്തനങ്ങളും കയ്യടി നേടുന്നതാണ് . തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് കേരള കോൺഗ്രസ് നേതാവ് എ. എച്ച്. ഹഫീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഷ്‌ട്രീയപരമായി താൻ മേയറുടെ എതിർചേരിയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരു സാധാരണക്കാരന്റെ പ്രശ്നം പരിഹരിക്കാൻ മേയർ സ്വീകരിച്ച ഇടപെടൽ മാതൃകാപരമാണെന്ന് കുറിപ്പിൽ പറയുന്നു.രോഗിയായ സുഹൃത്തിന്റെ സുഹൃത്തിന് ആവശ്യമായ ഒരു ഫയൽ ഒരു വർഷത്തിലേറെയായി തിരുവനന്തപുരം നഗരസഭയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഹഫീസ് പറയുന്നു.
യാദൃശ്ചികമായി ഈ വിഷയം മേയർ വി.വി. രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും, ഫയൽ നടപടികൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു.മുമ്പ് ഇതേ ആവശ്യത്തിനായി നഗരസഭയിൽ എത്തിയപ്പോൾ അനുഭവം വ്യത്യസ്തമായിരുന്നുവെന്നും, എന്നാൽ നിലവിൽ ജനങ്ങളെ ചേർത്ത് നിർത്തുന്ന സമീപനമാണ് നഗരസഭയിൽ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ജനപ്രതിനിധികളുടെ പെരുമാറ്റവും ജനങ്ങളോടുള്ള സമീപനവും ഭരണനേട്ടങ്ങൾക്ക് തുല്യമായി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും, തിരഞ്ഞെടുപ്പ് വന്നാൽ വി.വി. രാജേഷിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനങ്ങളോട് മാന്യമായും സൗഹൃദപരമായും ഇടപെടുന്ന നേതാക്കളെയാണ് സാധാരണക്കാർ കൂടുതൽ അംഗീകരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. നഗരസഭ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുന്നു.“ജനങ്ങളെ ചേർത്ത് നിർത്തുന്ന ഒരു പുഞ്ചിരിയും മാന്യമായ പെരുമാറ്റവും പലപ്പോഴും വലിയ പദ്ധതികളേക്കാൾ മനുഷ്യരുടെ മനസ്സിൽ ഇടം നേടും.
നമ്മളാരും ചക്രവർത്തിമാരല്ല. ജനങ്ങളെ കണ്ടാൽ ഒന്ന് ചിരിക്കാനും കൈകൊടുക്കാനും കഴിയണം. അതാണ് ഒരു ജനപ്രതിനിധിയുടെ ഏറ്റവും വലിയ ശക്തി” എന്ന സന്ദേശത്തോടെയാണ് ഹഫീസിന്റെ കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha
























