Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍


ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു


കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു


സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമം; അപകടത്തില്‍ മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്; ജീവനുവേണ്ടി പോരടിക്കുന്നു


സ്വപ്നയും സരിത്തും എന്തിനും തയ്യാർ ...സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു;പക്ഷെ കസ്റ്റംസിന് ഒരു ഡിമാന്റ് ഉണ്ട്

'പണം കൊടുത്ത് ബ്രോയിലര്‍ ചിക്കന്‍റെ കരളും കാലിന്‍റെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവന്‍റെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാന്‍ പണമുള്ളവര്‍ക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടില്‍ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്...' കുറിപ്പുമായി സംവിധായകൻ

21 NOVEMBER 2020 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 14ലേക്ക് മാറ്റി

കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു; പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്

പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ല; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും; ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ

കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നും ജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പൊലീസ്

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന് മുഖ്യമന്ത്രിയുടെ കത്ത്

ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് ബാധിതയായിരുന്ന തന്‍റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്നാണ് വ്യ്കതമാക്കിയിരുന്നത്. 'തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളില്‍ നിന്നും വന്നവരാണ്‌ ഞങ്ങള്‍. എങ്ങിനെ പിന്നെ ഞാന്‍ ഇതുവരെ എത്തി എന്ന് ചോദിച്ചാല്‍ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ സഹായിച്ചില്ല എന്ന ചോദ്യങ്ങള്‍ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അല്‍പബുദ്ധികളായ ചിലര്‍ അങ്ങനെ പറയുന്നത് മനസിലാക്കാന്‍ കഴിയും. ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളില്‍ നിന്നും വന്നവരാണ്‌ ഞങ്ങള്‍. എങ്ങിനെ പിന്നെ ഞാന്‍ ഇതുവരെ എത്തി എന്ന് ചോദിച്ചാല്‍ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ സഹായിച്ചില്ല എന്ന ചോദ്യങ്ങള്‍ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അല്‍പബുദ്ധികളായ ചിലര്‍ അങ്ങനെ പറയുന്നത് മനസിലാക്കാന്‍ കഴിയും. ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല.

മരിച്ചവളുടെ ബന്ധുക്കള്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്ത് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. ആ ചോദ്യം ചോദിച്ചവരില്‍ നിങ്ങളാരെങ്കിലും ഉണ്ടെങ്കില്‍ സുഹൃത്തേ, നിങ്ങള്‍ തിരുത്താന്‍ സമയമായിട്ടുണ്ട് എന്ന് മനസിലാക്കണം. ബന്ധുക്കളില്ലാത്തവരെയും ചോദിക്കാന്‍ ആരുമില്ലാത്തവരെയുമാണ്‌ പണവും സ്വാധീനവും അധികാരവും ആവോളമുള്ളവര്‍ എന്നും ലക്ഷ്യമിടുന്നത്. ചോദിക്കാന്‍ വരുന്ന ബന്ധുക്കളെ എങ്ങനെ കാണേണ്ട രീതിയില്‍ കാണണമെന്നും അവര്‍ക്കറിയാം. അതിനു പണമെങ്കില്‍ പണം ഭീഷണിയെങ്കില്‍ ഭീഷണി.

സന്ധ്യയുടെ ജീവിതത്തില്‍ നടന്ന ദൌര്‍ഭാഗ്യകരമായ ഒരു സംഭവമാണ്‌ അവളുടെ മരണം വരെ ഞാന്‍ അറിയാതെ പോയിരുന്ന അവയവക്കച്ചവടം. അവള്‍ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്ത്? എന്ന് ചോദിക്കുന്നവരില്‍ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകനും കവിയുമുണ്ട് എന്നത് എന്നെ കൂടുതല്‍ അമ്പരപ്പിച്ചു. തനിക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത അളവിലുള്ള ഒരു തുക പറഞ്ഞുകേള്‍ക്കുമ്പോള്‍ വരും വരായ്കകള്‍ ചിന്തിക്കാതെ കരളെങ്കില്‍ കരള്‍ വൃക്കയെങ്കില്‍ വൃക്ക എന്ന് എടുത്തു ചാടുന്ന പാവം പിടിച്ച മനുഷ്യരുടെ പ്രതിനിധിയായിരുന്നു അവള്‍.

ഉള്ളവന്‌ വിലയില്ലാത്തതും ഇല്ലാത്തവന്‌ സങ്കല്‍പാതീതമായ വിലയുള്ളതുമായ വസ്തുവാണ്‌ പണം. പണം കൊടുത്ത് ബ്രോയിലര്‍ ചിക്കന്‍റെ കരളും കാലിന്‍റെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവന്‍റെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാന്‍ പണമുള്ളവര്‍ക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടില്‍ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്. പണം കാണിച്ച് പ്രലോഭിപ്പിച്ചോ മറ്റേതെങ്കിലും രീതിയില്‍ വഞ്ചിച്ചോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കൃത്യമായ ധാരണയില്ലാതെ ആളുകളെ ചാടിക്കാതിരിക്കാനാണത്. അതിലൊന്നാണ്‌ അവയവ ദാനം ചെയ്യാന്‍ തയ്യാറെന്ന് മുന്നോട്ട് വരുന്ന ആളുകളുടെ സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ മുഖാന്തിരം കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരിക്കണം എന്നുള്ള വ്യവസ്ഥ. സന്ധ്യയുടെ കാര്യത്തില്‍ അത്തരം ഒരു അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നതാണ്‌ ഏറ്റവും ആദ്യത്തെ ക്രമക്കേട്. സ്ത്രീകളാണ്‌ ദാതാവ് എങ്കില്‍ അക്കാര്യത്തില്‍ കൂടുതല്‍ കഠിനമാണ്‌ നിയമം. പക്ഷേ ചോദിക്കാന്‍ ആരുമില്ലാത്തവരുടെ കാര്യത്തില്‍ എത്ര കഠിനമായ നിയമവും വളയും.

ഇന്ന് സുഹൃത്തായ Niranjan TG യുടെ ഒരു പോസ്റ്റ് വായിച്ചു കരള്‍ മാറ്റ ശസ്ത്രക്രിയ കാത്തുകിടന്നിരുന്ന തന്‍റെ ഉറ്റ സുഹൃത്ത് മാനസ മോഹന്‍റെ മരണവും സ്വന്തം ഇഷ്ടപ്രകാരം കരള്‍ പകുത്തുകൊടുത്ത സന്ധ്യയുടെ മരണവും കൂട്ടിച്ചേര്‍ത്ത് വെച്ചുകൊണ്ടാണ്‌ ആ പോസ്റ്റ്. എങ്ങനെയാണ്‌ നമ്മുടെ നാട്ടിലെ നിരാലംബരായ സ്ത്രീകള്‍ക്ക്, അശരണര്‍ക്ക് സ്വന്തം ഇഷ്ടമുണ്ടാകുന്നത്? കന്നുകാലികള്‍ക്ക് സ്വന്തം പാലും ഇറച്ചിയും എന്ത് ചെയ്യണമെന്ന് സ്വന്തം ഇഷ്ടം ഉണ്ടാകുന്നതിനെക്കാള്‍ കഷ്ടമാണ് പാവങ്ങളുടെ അവസ്ഥ. ഈ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്‌ പഴുതുകളില്ലാത്ത നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. എന്നാല്‍ പണത്തിനു മുകളില്‍ പരുന്തും പറക്കാത്ത നാട്ടില്‍ റിപ്പോര്‍ട്ടുകള്‍ മുങ്ങും.

പാവങ്ങളുടെ കരളും കിഡ്നിയും പാന്‍ക്രിയാസുമൊക്കെ ഇറച്ചിക്കഷണങ്ങള്‍ പോലെ പണമുള്ളവര്‍ കൈക്കലാക്കും. അത് മഹത്തായ അവയവ ദാനമെന്ന് വാഴ്ത്തപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എന്ന് പറയുന്നതിനുമുന്‍പ് പണത്തോടുള്ള നിവൃത്തികേടുകൊണ്ടുള്ള ഇഷ്ടമല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ അവള്‍ പണം വാങ്ങി വിറ്റാല്‍ നിനക്കതിലെന്ത് എന്ന വരട്ട് ചോദ്യമുണ്ടാകും. (നിരഞ്ജൻ അങ്ങനെ ചോദിച്ചു എന്നല്ല. എന്റെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളിൽ വന്ന കമെന്റുകൾ ആണ് വിവക്ഷ)

എന്‍റെ അന്വേഷണങ്ങളില്‍ നിന്ന് മനസിലാകുന്നത് സന്ധ്യ കരള്‍ കൊടുത്തയാള്‍ മൂന്നു മാസത്തിനുള്ളില്‍ മരിച്ചെന്നാണ്‌. ‌പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങളാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അവളും മരിച്ചു. അപ്പോള്‍ ഈ കൈമാറ്റം കൊണ്ട് തടിച്ചു കൊഴുത്തത് ആരാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് മനസിലാവുമല്ലോ. അവര്‍ക്ക് സമൂഹത്തിന്‍റെ പൊതുബോധത്തെയും പൊലീസിനേയും ആരോഗ്യരക്ഷാ സംവിധാനങ്ങളെയും നിയമത്തെപ്പോലും വിലയ്ക്ക് വാങ്ങാന്‍ കഴിയും. എനിക്കിപ്പോള്‍ മനസിലാകുന്നത് ഞാന്‍ നില്‍ക്കുന്നത് ഇരുട്ടു വായ് പിളര്‍ന്ന പോലെ ഒരു വലിയ ഗുഹാ മുഖത്താണ്‌ എന്നാണ്‌. ഉള്ളിലേക്ക് കയറിയാല്‍ തിരിച്ചിറങ്ങാന്‍ ആവുമോ എന്ന് തന്നെ അറിയില്ല.. കയറാന്‍ കാലു തരിച്ചാലും വേണ്ട എന്ന് എന്നെ ആശ്രയിച്ച് ജീവിക്കുന്നവര്‍ തിരികെ വിളിക്കുന്നു.

ഒന്നു ഞാന്‍ പറയാം. നാം വലിയ അപകടത്തിലേക്ക് പോവുകയാണ്‌. തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ നമ്മുടെ മൌനം നമ്മെ ആ ഇരുട്ടു നിറഞ്ഞ ഗുഹയിലേക്ക് ഇന്നല്ലെങ്കില്‍ നാളെ കൊണ്ടുചെന്ന് തള്ളും. ഈ കേസെന്നല്ല ഇതുമായി ബന്ധപ്പെട്ട ഒരു കേസും തെളിയുമെന്ന് എനിക്ക് ഒരു തോന്നലുമില്ല. അവയവദാനം എന്ന മഹത്തായ കര്‍മത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കേസുകള്‍ തെളിയിക്കാനുള്ള ശ്രമങ്ങളെപ്പോലും ഒതുക്കിത്തീര്‍ക്കാന്‍ അതിനു കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളുടെ പ്രിയപ്പെട്ട മാഷ് നാട്ടുകാര്‍ക്ക് പണി കൊടുത്തത് പാലുംവെള്ളത്തില്‍  (5 minutes ago)

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 14ലേക്ക് മാറ്റി  (12 minutes ago)

കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു; പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്  (25 minutes ago)

കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നും ജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പൊലീസ്  (43 minutes ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി  (1 hour ago)

ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന നിര്‍ദേശവുമായി പൊലീസ്  (1 hour ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാത്തതിന് കാരണം പറഞ്ഞ് ചെന്നിത്തല  (1 hour ago)

സ്വര്‍ണക്കടത്ത് മാത്രമല്ല... അവയവക്കടത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണോ...  (2 hours ago)

വിവാദ കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5137 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 613 പേരുടെ സമ്  (4 hours ago)

ഈ മാസം 31വരെ പ്രവാസികൾക്ക് അവസരം നൽകി കുവൈറ്റ്; ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ലഭിച്ച ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പിഴയടയ്ക്കാതെ തന്നെ താമസവിസ ക്രമീകരിക്കാം  (5 hours ago)

നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം; ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യയുമായി, കരകുളം നിലമി രാജേഷ്നെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്  (6 hours ago)

'പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവള്‍ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നതു അമ്മക്ക് ഞാന്‍ ഇല്ലേ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്...' വൈറലായ  (6 hours ago)

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം  (6 hours ago)

Malayali Vartha Recommends