പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്നു കളഞ്ഞു... ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് ആറ് മാസം ഗര്‍ഭിണിയാണെന്ന വിവരം! കണ്ണൂര്‍ തളിപറമ്പിൽ പീഡനക്കേസില്‍ പിടിയിലായ യുവാവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...
കണ്ണൂര്‍ തളിപറമ്പിൽ പീഡനക്കേസില്‍ പിതാവ് പോലീസ് പിടിയിലായി. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്.
ലോക്ഡൗണിന് തൊട്ടുമുൻപാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.
കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവെക്കാനും പിതാവ് ശ്രമം നടത്തി.
https://www.facebook.com/Malayalivartha