Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

തൊട്ടവനാരായാലും വിടില്ല... എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്നയെ കൊണ്ട് കള്ളം പ്രചരിക്കുന്നുവെന്ന പ്രചാരണം സഖാക്കള്‍ നാട്ടില്‍ പാട്ടായതോടെ പ്രാഥമിക അന്വേഷണം നടത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍; സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് ഓഗസ്റ്റിലാകാമെന്ന് സൂചന

22 NOVEMBER 2020 08:35 AM IST
മലയാളി വാര്‍ത്ത

വെറുതേ അന്വേഷണം നടത്തിവരുന്ന എന്‍ഫോഴ്‌സ്‌മെന്റിനെ പ്രകോപിപ്പിക്കേണ്ട വല്ല കാര്യം സഖാക്കള്‍ക്ക് ഉണ്ടായിരുന്നോ. ഇപ്പോഴിതാ മറ്റൊരു അന്വേഷണ ഏജന്‍സി കൂടി സ്വപ്നയുടെ പുറകിലായി. ക്രൈം ബ്രാഞ്ച് കൂടി രംഗത്തെത്തിയതോടെ പതിനൊന്നോളം അന്വേഷണ ഏജന്‍സികളാണ് സ്വപ്നയുടെ പുറകിലുള്ളത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സികളിലൊന്ന് വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടേതായി പുറത്തുവന്ന സന്ദേശമാണ് ഇഡിയുടെ ഇടപെടലിനിടയാക്കിയത്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കത്തിനു തെളിവായി ശബ്ദരേഖ ചൂണ്ടിക്കാട്ടി സിപിഎം പ്രചാരണവും തുടങ്ങി. ഇഡിയെക്കുറിച്ചാണു പരാമര്‍ശമെന്നു ശബ്ദരേഖയിലില്ലെങ്കിലും ഇതു പുറത്തുവിട്ട പോര്‍ട്ടല്‍ അവതാരകയുടെ വിവരണത്തില്‍ ഇഡിയെന്നു സൂചിപ്പിച്ചിരുന്നു. ഇതാണ് ശബ്ദസന്ദേശത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു സംശയിക്കാന്‍ ഒരു കാരണം. ഇതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി.

സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തതു സമീപ ദിവസങ്ങളിലല്ലെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഇഡിയുടെ കസ്റ്റഡി അവസാനിച്ച ഓഗസ്റ്റ് 17നു സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന്‍ ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു. 'ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്....'എന്ന ശബ്ദരേഖയിലെ പരാമര്‍ശം നിര്‍ണായകമാണ്.

നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പൊലീസ് കാവലില്‍ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചു.

ജയില്‍വകുപ്പു നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തില്‍ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചെന്ന നിലപാടില്‍ സ്വപ്ന ഉറച്ചുനിന്നാല്‍ അന്വേഷണ ഏജന്‍സികളും പ്രതിരോധത്തിലാകും. ഈയൊരു പ്രചരണമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.

ഇഡിയുടെ കര്‍ശന നിലപാടാണ് അന്വേഷണത്തിനു വഴിതുറന്നത്. ജയിലിലുള്ള പ്രതിയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഇഡി ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനു കത്ത് നല്‍കിയിരുന്നു. അദ്ദേഹം അതു ബെഹ്‌റയ്ക്കു കൈമാറിയതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ശബ്ദരേഖ എവിടെവച്ച്, ആരു റെക്കോര്‍ഡ് ചെയ്‌തെന്ന് കണ്ടുപിടിക്കണമെന്നും ജയില്‍ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഋഷിരാജ് സിങ് നേരത്തേ ബെഹ്‌റയ്ക്കു കത്ത് നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയിരുന്നില്ല. സ്വപ്നയുടെ പരാതി ലഭിച്ചാലേ അന്വേഷണത്തിന്റെ കാര്യമുള്ളൂ എന്നായിരുന്നു നിലപാട്.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ശബ്ദസന്ദേശം പുറത്തുവിട്ടതിനു പിന്നിലെന്ന് ഇഡി നിലപാട് എടുത്തതോടെ അന്വേഷണം ഒഴിവാക്കാനാവില്ലെന്നായി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമാന്തര അന്വേഷണം തുടങ്ങുകയും ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയുടെ ശബ്ദസന്ദേശം പുറത്തുപോയതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ വന്നാല്‍ അതോടെ കാര്യങ്ങള്‍ കൈവിടും അതാണ് വളരെ പെട്ടന്ന് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (8 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (14 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (13 hours ago)

Malayali Vartha Recommends