സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിടും... എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നാണ് മുന്നറിയിപ്പ്.
മികച്ച ബാങ്കിങ് അനുഭവം നല്‍കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റില്‍ പറയുന്നു. ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസത്തില്‍ ഖേദിക്കുന്നതായും അധികൃതര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
L
https://www.facebook.com/Malayalivartha