Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഇഡി കളി തുടങ്ങി... സ്വപ്നയുടെ മൊഴി പുറത്താക്കിയത് ഒരിക്കല്‍ ചര്‍ച്ചചെയ്ത് ഓര്‍മയിലായ മന്ത്രി പുത്രന്‍മാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള കുരുട്ടുവിദ്യയായിരുന്നോ എന്ന സംശയം ബലപ്പെടുന്നു; സ്വപ്നയുടെ മൊഴിക്ക് പിന്നാലെ സ്വത്ത് വിവരങ്ങളന്വേഷിച്ച് ഇഡി

22 NOVEMBER 2020 09:07 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് അന്വേഷണം ഇഡി ഏറ്റെടുത്ത വേളയില്‍ ചില മന്ത്രി പുത്രന്‍മാര്‍ കളം നിറഞ്ഞിരുന്നു. എന്നാല്‍ വളരെപ്പെട്ടന്ന് മറ്റ് പല വിഷയങ്ങളിലേക്കും പോയി. അതോടെ മന്ത്രി പുത്രന്‍മാരെ എല്ലാവരും മറന്നു. എന്നാല്‍ മറ്റൊരു പുത്രനായ ബിനീഷ് കോടിയേരി അകത്താകുകയും ചെയ്തു. ഇതും മന്ത്രി പുത്രന്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ അനന്തരഫലമാണെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ സ്വപ്നയുടെ ശബ്ദം പുറത്ത് വന്നതോടെ പലതിലേക്കും സൂചനകള്‍ പോകുകയാണ്.

സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയുടെയും ചില നേതാക്കളുടേയും അവരുടെ ബന്ധുക്കളുടെയും സ്വത്തുവിവരങ്ങളെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു. സ്വര്‍ണക്കടത്തു കേസുകളില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെയും മറ്റു പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നീക്കം. മന്ത്രിയുടെ മകന്റെ സമ്പാദ്യങ്ങളും ഇഡി. അന്വേഷിക്കുന്നുണ്ട്.

സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കള്‍ സംബന്ധിച്ച് ഇ.ഡി. നേരത്തേ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു മന്ത്രിയുടെ മകന് കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും തമ്മില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഈ മന്ത്രി പുത്രനിലേക്ക് അന്വേഷണമെത്താന്‍ കാരണമായത്.

മന്ത്രിപുത്രന് ബിനീഷ് കോടിയേരിയുടെ ദുബായ് ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന. കേരളത്തില്‍ മൂന്നാറിലും വയനാട്ടിലും തോട്ടങ്ങള്‍ ഉള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ചില സ്ഥലങ്ങളിലും ഭൂമി വാങ്ങിയിട്ടുണ്ട്. പല വസ്തുക്കച്ചവടങ്ങളില്‍ ഇടനിലക്കാരനായി മന്ത്രിപുത്രനും ഉണ്ടായിരുന്നു. ഇടനിലനിന്നും തര്‍ക്കങ്ങളില്‍ മധ്യസ്ഥത നടത്തി വന്‍ സമ്പാദ്യമുണ്ടാക്കിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

മലയാള സിനിമയിലെ പ്രമുഖ നടന്റെ ദുബായിലെ ബിസിനസില്‍ കോടിയേരിയുടെ മക്കളും മന്ത്രിപുത്രനും പങ്കാളികളായിരുന്നു. പാര്‍ട്ണര്‍ഷിപ്പ് വേര്‍പെടുത്തിയപ്പോള്‍ കോടിയേരിയുടെ മക്കളും മന്ത്രിപുത്രനും വച്ച ആവശ്യങ്ങള്‍ നടന്‍ നിരസിച്ചു. ഇതോടെ ഇവര്‍ ശത്രുതയിലായി.

കഴിഞ്ഞവര്‍ഷം നടത്തിയ ചൈന യാത്രയും അന്വേഷിക്കുന്നു. ചൈനീസ് ഉല്‍പന്ന നിര്‍മാതാക്കളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൈനയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.

സ്വപ്നയുടെ ശബ്ദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ഭൂമിയും ചര്‍ച്ചയാകുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബെനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാരെക്കുറിച്ച് അന്വേഷിക്കാനുള്ള തന്റേടം മുഖ്യമന്ത്രിക്കുണ്ടോ എന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചത്.

അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്കു സമനില തെറ്റിയതു കൊണ്ടാണു യുഡിഎഫ് നേതാക്കള്‍ക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെ കേസ് എടുക്കുന്നത്. ഏതു നിമിഷവും ജയിലില്‍ പോകേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണു പ്രതികാര ബുദ്ധിക്കു കാരണം. കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും നിശ്ശബ്ദമാക്കാം എന്നു കരുതിയെങ്കില്‍ മുഖ്യമന്ത്രിക്കു തെറ്റി എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

എന്തായാലും സ്വപ്നയുടെ ഓഡിയോ നാട്ടില്‍ വലിയ ഓളമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വപ്നയുടെ ഓഡിയോയില്‍ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. അത് ബോധപൂര്‍വം ഉണ്ടാക്കിയതാണെങ്കില്‍ മറ്റൊരു വിവാദത്തിനായിരിക്കും തുടക്കമിടുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (13 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (23 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (34 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (42 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (54 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (9 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (11 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

Malayali Vartha Recommends