Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

ആ ശബ്ദത്തിന് അത്ര ശക്തിയോ... സ്വപ്ന സുരേഷിന്റെ ശബ്ദം പുറത്ത് വന്നതിന് പിന്നാലെ കാര്യങ്ങള്‍ ദ്രുതഗതിയില്‍; സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വേഗം കൂടി; എത്രയും വേഗം കള്ളികള്‍ വെളിച്ചത്താക്കാനുറച്ച് അന്വേഷണ സംഘം

22 NOVEMBER 2020 09:04 AM IST
മലയാളി വാര്‍ത്ത

ഉറങ്ങിക്കിടന്ന അന്വേഷണ സംഘത്തേയും എന്തിന് ദുബായെ വരേയും ഉണര്‍ത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. അല്ലെങ്കില്‍ നോക്കണേ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന എന്‍ഐഎയെ പറ്റി ഒരു വിവരവുമില്ലായിരുന്നു. സ്വര്‍ണക്കടത്തിലെ തീവ്രവാദവും രാജ്യാന്തര ബന്ധവും അന്വേഷിക്കാനാണ് എന്‍ഐഎ എത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ ദുബായി വിട്ടുകൊടുക്കാന്‍ വൈകിയതോടെ കാര്യങ്ങള്‍ തണുപ്പന്‍ മട്ടായി. അതോടെ ഇഡിയായിരുന്നു കളം നിറഞ്ഞത്.

എന്നാല്‍ ഒരു ശബ്ദത്തിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ്. ഒരു ശബ്ദത്തില്‍ എന്തെല്ലാം ഉണ്ടെന്ന് കാണിച്ച് തരികയാണ് അന്വേഷണ ഏജന്‍സികള്‍. ആ ശബ്ദത്തിലെ വിദേശ യാത്രയ്ക്ക് ഉത്തരം ഫൈസലിന് നല്‍കാനാകും.

സ്വപ്നയുടെ ശബ്ദം വലിയ ചലനമാണ് ഉണ്ടാക്കിയത്. ഇഡിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്തതോടെ എല്ലാ അന്വേഷണ ഏജന്‍സികളും ഉണര്‍ന്നിട്ടുണ്ട്. അതിന്റെ ഒച്ച അങ്ങ് ദുബായിലും കാണുന്നുണ്ട്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം ഒടുവിലോ അടുത്തമാസം ആദ്യമോ ഫൈസലിനെ കൈയില്‍ കിട്ടാനുള്ള നീക്കമാണ് എന്‍.ഐ.എ. നടത്തുന്നത്.

വ്യാജരേഖാ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം, കള്ളക്കടത്ത് കേസിലുള്ള പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഫൈസലിനെതിരേ ചുമത്തിയിരിക്കുന്നത്. സ്വര്‍ണം എവിടെനിന്നെത്തി? ആരു കൈമാറി? പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ? തീവ്രവാദ ബന്ധം? സ്വപ്‌നയുമായുള്ള പരിചയം, കേരളത്തിലേക്കു സ്വര്‍ണം എത്തിക്കുന്നത് ആര്‍ക്കെല്ലാം തുടങ്ങിയവയെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഫൈസലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. യു.എ.ഇയിലും കേരളത്തിലുമുള്ള തീവ്രവാദ സാന്നിധ്യത്തെപ്പറ്റിയും ഫൈസലില്‍നിന്നു വിവരങ്ങളറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

സ്വര്‍ണക്കടത്തിലുള്ള പങ്ക് ആദ്യം നിഷേധിച്ച ഫൈസല്‍, മുഖ്യ പങ്കാളിയെന്ന് എന്‍.ഐ.എ. തറപ്പിച്ചുപറഞ്ഞതോടെ ഒളിവില്‍പോകുകയും തുടര്‍ന്ന് ദുബായ് പോലീസിന്റെ പിടിയിലാകുകയുമായിരുന്നു. ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതായി ഇന്ത്യന്‍ എംബസി യു.എ.ഇ. അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിസയും യു.എ.ഇ. വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഫൈസലിനെ കിട്ടുന്നതോടെ പിന്നിലുള്ള വമ്പന്‍ ശക്തികള്‍ പുറത്ത് വരും എന്നാണ് കരുതുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന ശബ്ദരേഖയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണ ചുമതല.

ശബ്ദരേഖ സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് പോലീസിന് നേരത്തെ കൈമാറിയിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ജയില്‍ വകുപ്പാണ് പോലീസിന് കൈമാറിയത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണ് കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നത്. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാല്‍ വിഷയത്തില്‍ കസ്റ്റംസും അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന. ഇങ്ങനെ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞ സമയത്താണ് എന്‍ഐഎയുടെ ഇടപെടല്‍ കുടപ്പിച്ചത്. ഉടനെ ഫൈസലിനെ ദുബായി ഇങ്ങോട്ടയയ്ക്കാനാണ് സാധ്യത. അതോടെ കല്ലും നെല്ലും തിരിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (13 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (13 hours ago)

Malayali Vartha Recommends