Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...

അനന്തപുരിയില്‍ മുറുകുന്ന പോരാട്ടം... തലസ്ഥാനം ആരുടെ കൈകളിലേയ്ക്ക്? എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് യുഡിഎഫ് മാളത്തില്‍ കയറി

22 NOVEMBER 2020 09:39 AM IST
മലയാളി വാര്‍ത്ത

കാലവും കാലാവസ്ഥയും മാറിയ ഘട്ടത്തിൽ രാഷ്ട്രീയ പോരാട്ടത്തിൻ്റെ വേദിയാണ് ഇപ്പോൾ കേരളം .ഒരു വശത്ത് കേന്ദ്ര ഏജൻസികൾ നിറഞ്ഞു നിൽക്കുന്നു. പ്രതിപക്ഷവും അഴിമതിയുടെ പേരിൽ ജയിലിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു 'കോവിഡിനെ ഭയന്ന് രാഷ്ട്രീയ പ്രചാരണ വേദി സമൂഹമാധ്യമങ്ങളായി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ എന്ന വിശേഷണവും എല്ലാ തവണയും ഈ തിരഞ്ഞെടുപ്പിന് ലഭിക്കാറുണ്ട്.തിരുവനന്തപുരം ഉൾപ്പെടെ 6 നഗരസഭയാണ് കേരളത്തിൽ ഉള്ളത്.

ഇപ്പോൾ മത്സരം കാണണമെങ്കിൽ തിരുവനന്തപുരത്ത് വരണം. തലസ്ഥാന നഗരം പിടിച്ചാൽ കേരളം പിടിച്ച പ്രതീതിയാണ് മുന്നണികൾക്ക് .നഗരസഭാ ഭരണം 32 വർഷത്തോളം കയ്യാളിയ ഇടതുമുന്നണി അതു തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്നു.10 വർഷം മുൻപു പിടിച്ചെടുത്ത കോർപറേഷൻ നിലനിർത്തുകയെന്നതു യു ഡി എഫിനു അഭിമാനപ്രശ്നവുമാണ്.

2015-ൽ 35 സീറ്റ് നേടിയ എൻ ഡി എ ഇക്കുറി നഗരസഭാ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മത്സരിക്കുന്നത്. 2010-ൽ 6 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35 സീറ്റ് പിടിച്ചു രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചു.2010-ൽ 42 സീറ്റ് ഉണ്ടായിരുന്ന യു ഡി എഫ് കഴിഞ്ഞ തവണ 21 ലേക്ക് ചുരുങ്ങിയത് ഇപ്പോഴും ഞെട്ടലോടെയാണ് നിൽക്കുന്നത്. ഇത്തവണ അത് ഇനിയും ചുരുങ്ങുമോ എന്ന ഭയമാണ് യു ഡി എഫ് - നുള്ളത്.

കഴിഞ്ഞ തവണ ഇടതു മുന്നണി ഭരിച്ചത് കേവല ഭൂരിപക്ഷം പോലുമില്ലാതെയാണ്.കഴിഞ്ഞ കൗൺസിലിലെ മേയറും ഡപ്യൂട്ടി മേയറും വീണ്ടും മത്സര രംഗത്ത് ഉണ്ട്.ബി ജെ പിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മത്സരിക്കുന്നതും സവിശേഷതയാണ്. ഏത് മുന്നണി വന്നാലും മേയർ ഇക്കുറി വനിത ആണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആണെങ്കിലും പോർക്കളത്തിൽ ദേശീയ വിഷയങ്ങൾ തന്നെയാണ് ചർച്ച ചെയ്യുന്നത്.സംസ്ഥാനത്ത് കത്തിക്കയറി കൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് തലസ്ഥാനവാസികൾ ദൃക്സാക്ഷികൾ ആയത് കൊണ്ട് ഇക്കുറി ഇടതു മുന്നണി കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും. മഞ്ചേശ്വരം എം എൽ എ യും കെ.എം ഷാജിയും പാലാരിവട്ടം പാലവും യു ഡി എഫ് മുന്നണിയുടെ നില കൂടുതൽ പരുങ്ങലിൽ ആക്കിയിരിക്കുകയാണ്.ഇത് അവർക്ക് തിരു: നഗരസഭ മാത്രമല്ല മറ്റ് പലയിടങ്ങളിലും വൻ തിരിച്ചടി തന്നെ നേരിടേണ്ടി വരും. പല തവണ നഗരഭരണം ഉണ്ടായിട്ടും തിരുവനന്തപുരത്തിൻ്റെ അവസ്ഥയക്ക് യാതൊരു മാറ്റവും ഇല്ലാത്തതുകൊണ്ടാണ് ഇക്കുറി തിരുവനന്തപുരം വികസന മുന്നേറ്റം എന്ന പേരിൽ ഒരു പ്രസ്ഥാനം രൂപപ്പെട്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ രംഗത്ത് ഇറക്കിയിരിക്കുന്നത്.

ശശി തരൂർ എംപിയായ കാലം മുതൽ പറയുമായിരുന്നു - തിരുവനന്തപുരം നഗരത്തെ ഇരട്ടനഗരം ആക്കും ബാഴ്സലോണ ആക്കും എന്നും മറ്റും. അന്ന് മേയറായിരുന്ന കെ ചന്ദ്രികയുമായി ശശി തരൂർ ഇക്കാര്യത്തിൽ വൻ കൊമ്പ് കോർക്കുകയും ചെയ്തു. ഒടുവിൽ എന്തു പറ്റി? ബാഴ്സലോണ നഗരം ഇപ്പോൾ തിരുവനന്തപുരത്തെ കണ്ടു പഠിക്കുകയാണ് ചെയ്യുന്നത്.തിരുവനന്തപുരം നഗരത്തെ എല്ലാ രാഷ്ട്രീയക്കാരും സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്.തിരുവനന്തപുരത്തിന് നേട്ടം ഉണ്ടായിട്ടില്ല

 

നഗരവികസനവും മാലിന്യ പ്രശ്നങ്ങളുമൊക്കെ രാഷ്ട്രീയ ചർച്ചകളിൽ കൂടുതലായി തെളിയുന്ന നഗരമാണ് അനന്തപുരി .ബി ജെ പി ഒരു ശക്തിയായി മാറിയിട്ടുണ്ടെന്ന് യുഡിഎഫിനും എൽ ഡി എഫിനും സമ്മതിക്കേണ്ടി വരുന്ന സ്ഥിതിയിലെത്തിയെന്നതാണ് അവരുടെ വിജയം' എൽ ഡി എഫിന് തിരുവനന്തപുരത്ത് ബി ജെ പി യെ തന്നെയാണ് ഭയം' തലസ്ഥാനത്തെ ഭരണം പിടിക്കുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ അംഗത്വവും ഭരണവും ഉറപ്പിക്കാനുളള ആസൂത്രണവും ഒരുക്കവും ബി ജെ പി നടത്തിയിട്ടുണ്ട്.

ഇടത്-വലുത് മുന്നണികൾ പരസ്പരം തീർക്കുന്ന ആരോപണങ്ങളുടെ ഗുണഭോക്താവായി ബിജെപി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ഇറങ്ങിയ യു ഡി എഫ് മുന്നണിയിലെ എം എൽ -എ മാർ അഴിയെണ്ണാൻ തുടങ്ങി - അതോടെ ആ മുദ്രാവാക്യത്തിൻ്റെ പ്രസക്തിയും നിലച്ചു

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (11 minutes ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (16 minutes ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (45 minutes ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (1 hour ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (7 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (7 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (7 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (7 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (7 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (7 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (8 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (8 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (8 hours ago)

Malayali Vartha Recommends