കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് സൗഹൃദം നടിച്ചു വശത്താക്കിയ ശേഷം... വീട്ടുകാര്‍ അറിയാതെ ഫോണ്‍ വാങ്ങി നല്‍കിയ ശേഷം വീട്ടില്‍ ആരുമില്ലെന്ന് ഫോണ്‍ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലെത്തും... പിന്നാലെ സംഭവിച്ചത്...

കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ചു വശത്താക്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്താണ് കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നിരന്തരമായി പ്രതി പീഡിപ്പിച്ചു വരികായിരുന്നു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. വീട്ടുകാര്‍ അറിയാതെ പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു.
മാതാപിതാക്കള്‍ ഫോണ്‍ കണ്ടെത്തി കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പെണ്‍കുട്ടി പറയുന്നത്. മിക്ക ദിവസങ്ങളിലും വീട്ടില്‍ ആരുമില്ലെന്ന് ഫോണ്‍ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം രഞ്ജിത്ത് വീട്ടില്‍ എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റ സമ്മതം നടത്തി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ പോലീസ് കെസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha