അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; ബിനീഷ് കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി.
ബിനീഷ് കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി.
അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടുത്തുചാടി എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഘടന ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാനാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തില്‍ തീരുമാനിച്ചത്.
സംഘടനയില്‍ നിന്ന് ബനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംഘടന എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha