സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ നിര്‍ദേശം; 50 ശതമാനം പേര് ഒരു ദിവസം എന്ന രീതിയില്‍ ഹാജരാകണം
സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളുകളിലെത്താന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.50 ശതമാനം പേര് ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍ എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂര്‍ത്തിയാക്കണം. അതിനു ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. ഇത് സ്കൂളുകളില്‍ വെച്ചാകും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.രാജ്യത്ത് അണ്‍ലോക്ക് 0.5 ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ അത്തരം നടപടിയിലേക്ക് കടക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha