വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി

ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി. നൂൽപുഴ സ്വദേശി രാജേഷിന്റെ വളർത്തുനായയെയാണ് പുലി പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. രാത്രി വീടിന് പുറത്തുകൂടി നടക്കുന്ന നായയെ പുലി പിടിക്കുന്ന വീഡിയോയാണ് സിസിടിവിൽ പതിഞ്ഞത്.
കഴിഞ്ഞ ദിവസം ചീരാലിൽ പശുക്കുട്ടിയെ പുലി ആക്രമിച്ചിട്ടുണ്ടായിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിന്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെയാണ് വ്യാഴം പുലർച്ചെ മൂന്നിന് കൂട്ടിൽക്കയറി പുലി ആക്രമിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ പുലി ഓടിമറയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























