മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു. ഇംഫാൽ വെസ്റ്റിലും സേനാപതിയിലും ആണ് അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയത്.
ഇരു മേഖലകളിൽ നിന്നുള്ളവർ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു.
ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് മണിപ്പൂർ ഗവർണർ അജയ് കുമാർ ബില്ല ആവശ്യപ്പെട്ടു. ഇംഫാൽ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.
"
https://www.facebook.com/Malayalivartha






















