Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ,ഒപ്പം ഹണിട്രാപ്പും ...തിരുവനന്തപുരം സിറ്റി പോലീസ് കംമീഷണർ ശ്രീ ബൽറാം കുമാർ ഉപാധ്യായയുടെ നിർദ്ദേശപ്രകാരം പോലീസ് ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ കെ സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ വലവീശിയപ്പോൾ പിടിയിലായത് രാജസ്ഥാൻ സ്വദേശികൾ

26 NOVEMBER 2020 06:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് facebook profile നിർമ്മിച്ച് പണം തട്ടുന്ന സംഘം പിടിയിൽ .. 'അങ്കിത ശര്‍മ്മ' എന്ന പേരിൽ യുവാക്കളെ വശീകരിച്ച്‌ ഹണിട്രാപ്പിൽ വീഴിക്കുന്നതും രാജസ്ഥാൻ സ്വദേശികളായ ഇവർ തന്നെ എന്ന് പോലീസ് പറഞ്ഞു . സൈബർ ക്രൈം ഓഫീസിൽ നിന്ന് പുറത്തുവിട്ട പത്ര കുറിപ്പ് ഇങ്ങനെയാണ്

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് facebook profile നിർമ്മിച്ച് സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പണം ആവശ്യപ്പെടുന്ന തട്ടിപ്പ് സംഘം തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിൽസംസ്ഥാന വ്യാപകമായി ആൾ ഇന്ത്യ പോലീസ് സർവീസിലേയും കേരള പോലീസ് സർവീസിലേയും പ്രമുഖരായ ഉദ്യോഗസ്ഥരുടെ പോലീസ് യൂണിഫോമിലുള്ള ചിത്രങ്ങൾ കരസ്ഥമാക്കി ഫേസ്ബുക് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്ത്  സംസ്ഥാനത്ത്തിന്റെ അകത്തും പുറത്തുമുള്ള പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും

തുടർന്ന് അവരിൽ നിന്നും അത്യാവശ്യ സാഹചര്യങ്ങളിലുള്ള സന്നദ്ധപ്രവർത്തങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പങ്കാളികളാകണമെന്നു അഭ്യർത്ഥിച്ചു പണം തട്ടിയെടുക്കുന്ന സംഘത്തെ തിരുവനന്തപുരം സിറ്റി പോലീസ് കംമീഷണർ ശ്രീ ബൽറാം കുമാർ ഉപാധ്യായയുടെ നിർദ്ദേശപ്രകാരം

പോലീസ് ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ കെ സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡെപ്യുട്ടി പോലീസ് സൂപണ്ട്‌ ടി ശ്യാംലാൽ ന്റെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തിയതിൽ രാജസ്ഥാനിലെ പുൻഹാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികളെന്ന് ഫേസ്ബുക് റെക്കോർഡിൽ നിന്നും ലഭിച്ച രേഖകൾ പരിശോധിച്ചു കണ്ടെത്തുകയും തുടർന്ന് കഴിഞ്ഞ ഒരാഴ്ച രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

സ്‌കൂൾ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോൺ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് കൃത്രിമമായി ഫേസ്ബുക് നിര്മിച്ചാ ണ് പ്രതികൾ പണം തട്ടി എടുക്കുന്നതിനുള്ള ശ്രമം നടത്തി വരുന്നതെന്നും കണ്ടെത്തിയതെന്നു സൈബർ പോലീസ് സ്റ്റേഷൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു

തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്ത കേസിലാണ് പ്രതികളെ രാജസ്ഥാനിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്.......
ഫെയ്സ്ബുക്കിൽ അങ്കിത ശർമ്മ എന്ന വ്യാജ പ്രൊഫൈൽ വഴിയാണ് പ്രതികൾ യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. കോളേജ് വിദ്യാർഥിനിയാണെന്ന വ്യാജേന യുവാവുമായി നിരന്തരം സംസാരിക്കുകയും ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും അയച്ചുനൽകുകയും ചെയ്തു.

വാട്സാപ്പിലൂടെ സൗഹൃദം തുടർന്ന് യുവാവിനെ പ്രലോഭിപ്പിച്ച് സ്വകാര്യചിത്രങ്ങൾ കരസ്ഥമാക്കി. ഇതിനുപിന്നാലെയാണ് സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പോലീസിൽ പരാതി നൽകി കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇ-വാലറ്റുകൾ വഴി ഏകദേശം പതിനായിരം രൂപയോളം പ്രതികൾ തട്ടിയെടുത്തെന്നാണ് യുവാവിന്റെ പരാതി.......

പ്രതികളുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇ-വാലറ്റ് വിലാസങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ പോലീസ് കേസിൽ അന്വേഷണം നടത്തിയത്. രാജസ്ഥാനിലെ ഭരത്‌പുർ മേഖലയിലാണ് പ്രതികളുടെ താവളമെന്നും ഇവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെ അന്വേഷണസംഘം രാജസ്ഥാനിലെത്തി ജിയോ മാപ്പിങ് ഉൾപ്പെടെ ഉപയോഗിച്ച് രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.......

ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളും ഇ-വാലറ്റുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിലെ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. ഫെയ്സ്ബുക്കിലെ വിവിധ അക്കൗണ്ടുകളിൽനിന്ന് ലഭിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഡി.വൈ.എസ്.പി. ശ്യാംലാൽ, പോലീസ് ഇൻസ്പെക്ടർ ആർ. റോജ്. എസ്.ഐ.മാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, എ.എസ്.ഐ. ഷിബു,സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അതി വിദഗ്ധമായി പ്രതികളെ പിടികൂടിയത്.....

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (18 minutes ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (58 minutes ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (1 hour ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (3 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (3 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (3 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (3 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (3 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (4 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (4 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (4 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (4 hours ago)

Malayali Vartha Recommends