പോളിങ് സ്റ്റേഷനില്‍ കൃത്യമായി ബ്രേക്ക് ദ ചെയിന്‍ സ്ഥാപിക്കും... സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്നതിനായി വിരലില്‍ രേഖപ്പെടുത്തുന്ന മഷി മായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍

പോളിങ് സ്റ്റേഷനില്‍ കൃത്യമായി ബ്രേക്ക് ദ ചെയിന്‍ സ്ഥാപിക്കും. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്നതിനായി വിരലില്‍ രേഖപ്പെടുത്തുന്ന മഷി മായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് നീളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കുന്നതിനെതിരേ ബി.ജെ.പി. പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ ചിഹ്നം അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 'പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ രാജ് ആക്ട് പ്രകാരം മലയാള അക്ഷരമാല അടിസ്ഥാനത്തില്‍ പേരുകള്‍ ക്രമപ്പെടുത്തുമ്പോള്‍ ഒരേ പേരുകാര്‍ അടുത്തുവരും. അങ്ങനെ ചെയ്തപ്പോഴാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പേരും അടുത്തടുത്ത് വന്നത്. ആ സ്വതന്ത്രന്‍ റോസാപ്പൂ ചിഹ്നം ചോദിച്ചാല്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അത് കൊടുക്കാതിരിക്കാനാവില്ല. 2015-ലും റോസാപ്പൂ സ്വതന്ത്ര ചിഹ്നമായി ഉണ്ടായിരുന്നു.'- തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനായുളള മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഏഴാം തിയതി സാമഗ്രികള്‍ എല്ലാം വിതരണം ചെയ്യും. അതിന്റെ കൂടെ ഓഫീസര്‍മാര്‍ക്ക് വേണ്ട മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ്ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്യും. പോളിങ് സ്റ്റേഷനുകളില്‍ തലേന്ന് അണുനശീകരണം നടത്തും. പോളിങ് സ്റ്റേഷനില്‍ മൂന്നുവോട്ടര്‍മാത്രമേ ഒരു സമയം ഉണ്ടാകൂ. ഹാളിലേക്ക് കടക്കുന്നതിന് മുമ്പായി സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ച് പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിങ് ബൂത്തുകള്‍ അധികമുളളതിനാല്‍ പ്രതിസന്ധി ഉണ്ടാകില്ല. അതിനാല്‍ തന്നെ വലിയ ക്യൂ ഉണ്ടാകില്ല. സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഏറ്റവും കൂടുതല്‍ കണ്ണൂരാണ്.
"
https://www.facebook.com/Malayalivartha