കല്ലമ്പലം നാവായിക്കുളത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....

കല്ലമ്പലം നാവായിക്കുളത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. തൃശ്ശൂർ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം നടന്നത്.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊടകരയിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.സ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























