മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

കാണാതായ ഒമ്പതാം ക്ലാസ് വിദ്യർത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. 16 വയസുള്ള ആണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലുണ്ട്. കരുവാരക്കുണ്ട് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. പിടിയിലായ ആണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിയാണെന്നാണ് സൂചന. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ പെണ്‍കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. വൈകിട്ട് സ്കൂള്‍ വിട്ടുവരുന്ന സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പൊലീസിനെ അറിയിച്ച് വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സഹപാഠികളോടടക്കം സംസാരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്ന പതിനാറുകാരനെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാല്‍സംഗം നടന്നുവെന്നും അതിനുശേഷം കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത കാടുമൂടിയ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുമായി ഇവിടെയെത്തിയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
കരുവാരക്കുണ്ടില്‍ നിന്ന് പത്തുകിലോമീറ്ററിലേറെ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ബൈക്കില്‍ റെയില്‍വേ ട്രാക്കിനരികില്‍ എത്തിയശേഷം അവിടെ നിന്ന് നടന്നുവന്നിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കിടന്ന സ്ഥലത്തിനരികെ പെണ്‍കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി. ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി എന്ന ആശങ്കയിലും അന്വേഷണത്തിലുമാണ് നാട്ടുകാരും പൊലീസും.
https://www.facebook.com/Malayalivartha
























